l o a d i n g

ഗൾഫ്

പാപമോചന പ്രാര്‍ഥനയില്‍ നിര്‍മലരായി ഹാജിമാര്‍ മുസ്ദലിഫയിലേക്ക്; ഇന്ന് രാത്രി മുസ്ദലിഫയില്‍ കഴിയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

അറഫ: ദൈവ സ്തുതികളിലും പ്രാര്‍ഥനകളിലും മുഴുകി കഴിയുകയാണ് അറഫായില്‍ കഴിഞ്ഞ തീര്‍ഥാടകലക്ഷങ്ങള്‍ സൂര്യാതമയത്തോടെ മുസദലിഫെ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. ഇന്നു രാത്രി ആകാശത്തിനു കീഴില്‍ മുസ്ദലിഫിലാണ് ഹാജിമാര്‍ തങ്ങുക. അവിടെ വെച്ച് അവര്‍ മഗ്രിബ് ഇശാ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുകയും, പ്രഭാതം വരെ രാപാര്‍ക്കുകയും ചെയ്യും. പ്രവാചകന്‍ തിരുമേനി അവിടെ രാപാര്‍ക്കുകയും ഫജര്‍ നമസ്‌കരിക്കുകയും ചെയ്തതിന്റെ ചര്യ പിന്തുടര്‍ന്നാണിത്. പ്രഭാതത്തോടെ മുസ്ദലിഫയില്‍നിന്നു ശേഖരിച്ച കല്ലുകളുമായി മിനായില്‍ തിരിച്ചെത്തി സാത്താന്റെ പ്രതീകമായ ജംറയില്‍ കല്ലെറിയും.

അറഫയിലൊരുക്കിയ താല്‍ക്കാലിക തമ്പുകളില്‍ പാപമോചനത്തിനായി വിശ്വാസികള്‍ കണ്ണീരൊഴുക്കിയാണ് പ്രാര്‍ഥിച്ചത്. ഭൗതികമായ ആലോചനകളില്‍നിന്നും സംസാരങ്ങളില്‍നിന്നും ഒഴിവായി പൂര്‍ണമായും അല്ലാഹുവിലര്‍പ്പിച്ച് സന്ധ്യ വരെ തീര്‍ഥാടകര്‍ അറഫയില് കഴിഞ്ഞു. രോഗികളായ ഹാജിമാരെ ആംബുലന്‍സുകളില്‍ അറഫയിലെത്തിച്ച് അറഫാ സംഗമത്തില്‍ പങ്കെടുപ്പിച്ചു. കേരളത്തില്‍നിന്നുള്ള ഹാജിമാരില്‍ 14 പേരെ ആംബുലന്‍സിലാണ് അറഫയിലെത്തിച്ചത്. 17 ലക്ഷത്തില്‍പരം തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026