l o a d i n g

ഗൾഫ്

ഹജ്ജ്: കല്ലേറു കര്‍മം സുഗമമായി നടക്കുന്നു; ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്ന് മക്ക ഡപ്യൂട്ടി ഗവര്‍ണര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2025

മിന: പരിശുദ്ധ ഹജ്ജിന്റെ മൂന്നാം ദിനമായ ഇന്നത്തെ പ്രധാന ചടങ്ങുകളിലൊന്നായ കല്ലേറു കര്‍മം സുഗമമായി നടക്കുകയാണ്. മിനായിലെ ജംറത്തുല്‍ അഖബയിലാണ് ഇന്നു കല്ലേറ് കര്‍മം നടത്തുന്നത്. അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ഹാജിമാര്‍ പ്രഭാത നമസ്‌കാര ശേഷം മിനായിലേക്കു നീങ്ങാന്‍ തുടങ്ങിയിരുന്നു. ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നും ശേഖരിച്ചാണ് മിനായില്‍ തിരിച്ചെത്തിയത്. സുബ്ഹി നിസ്‌കാര ശേഷം വിവിധ സംഘങ്ങളായാണ് ഹാജിമാര്‍ ജംറത്തുല്‍ അഖബ ലക്ഷ്യമാക്കി നീങ്ങിയത്.

കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായായി ജംറയും പരിസരങ്ങളും പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. തിരക്ക് ഒഴിവാക്കാനായി ചെറു സംഘങ്ങളായാണ് ഹാജിമാരെ കടത്തിവിടുന്നത്. സഊദി റോയല്‍ എയര്‍ ഫോഴ്സ്, റെഡ് ക്രസന്റ്, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയുടെ നേതൃത്വത്തില്‍ എയര്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മിനയില്‍ മുഴുവന്‍ സമയവും സേവന രംഗത്തുണ്ട്.

കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ബലികര്‍മവും തലമുണ്ഡനവും കഴിഞ്ഞ് കഅ്ബയിലെത്തി ത്വവാഫും സഇയും നിര്‍മഹിച്ച് മിനയിലെത്തി ഇഹ്റാം വേഷം മാറി പുതുവസ്ത്രമണിഞ്ഞ് രണ്ടു ദിനം കൂടി മിനായില്‍ തങ്ങി മൂന്നും കല്ലേറ് നടത്തി മിനാ വിടുന്നതോടെ ഹജിന് പരിസമാപ്തിയാവും. ഇന്ന് ഒരു ജംറയിലാണ് കല്ലെറിയുക. ശേഷിക്കുന്ന രണ്ടു ദിവസവും മൂന്നു ജംറകളിലും കല്ലേറു കര്‍മം നടത്തും.

ഇത്തവണ ഹജിന് ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയോ സുരക്ഷയെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ ഡപ്യൂട്ടി ഗവര്‍ണര്‍ സൗദി ബിന് മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു. മക്കയില്‍നിന്ന് മിനായിലേക്കും അവിടെ നിന്ന് അറഫയിലേക്കും മുസ്ദലിഫയിലേക്കും തിരിച്ച് മിനായിലേക്കുമുള്ള ഹാജിമാരുടെ നീക്കം സുഗമമായും റെക്കോര്‍ഡ് സമയത്തിനകവുമാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026