l o a d i n g

ഗൾഫ്

ജിദ്ദ - മക്ക ട്രെയിന്‍ സര്‍വീസ് ഓരോ മണിക്കൂറിലും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2025

ജിദ്ദ: സൗദി റെയില്‍വേ കമ്പനി (എസ് എ ആര്‍ - സാര്‍) ഹജ്ജ് സീസണിനായുള്ള പ്രവര്‍ത്തന പദ്ധതി ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി ഹജ്ജ് സന്നാഹങ്ങള്‍ പൂര്‍ണതോതിലേക്ക് പുരോഗമിക്കവേ ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് മണിക്കൂര്‍ തോറും സര്‍വീസ് ആരംഭിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മക്ക സ്റ്റേഷനിലേക്കാണ് ഓരോ മണിക്കൂറിലും ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ട്രെയിനുകളില്‍ ഒന്നാണിത്, മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ട്രെയിന്‍ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ താഴെയായി കുറയ്ക്കുന്നു.

ഹജ് സീസണില്‍ തീര്‍ഥാടകരുടെ ഗതാഗതം സുഗമമാക്കുന്നതിനും സേവന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഈ സീസണിലെ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി 4,700-ലധികം ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ നടത്തുമെന്ന് സൗദി റെയില്‍വേ കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വര്‍ദ്ധനവും കണക്കിലെടുത്താണ് ജിദ്ദാ വിമാനത്താവള സ്റ്റേഷനില്‍ നിന്ന് മക്കാ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയത്.

സുഗമമായ പ്രവര്‍ത്തന നൈരന്തര്യം ഉറപ്പാക്കുകയും തീര്‍ത്ഥാടകരുടെ വരവ് പോക്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മികവും, എസ് എ ആര്‍ അധികൃതരുമായുള്ള ഏകോപനവും സഹായകരമാവുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026