l o a d i n g

ഗൾഫ്

പുതിയ കിസ്‌വ കൈമാറി; പുതുവര്‍ഷാരംഭത്തില്‍ മാറ്റി സ്ഥാപിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2025

മക്ക: പുതിയ ഹിജറ വര്‍ഷാരംഭത്തില്‍ കഅ്ബയെ പുതിയ പുടവ അണിയിക്കുന്നതിനായുള്ള കിസ്‌വ കൈമാറി. സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അല്‍ ആണ് കഅ്ബയുടെ സുക്ഷിപ്പുകാരന്‍ അബ്ദുല്‍മലിക് ബിന്‍ ത്വഹ അല്‍ശൈബിക്ക് പുതിയ കിസ്വ കൈമാറിയത്. ഇതിനായുള്ള കൈമാറ്റ രേഖയില്‍ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറംകാര്യ ജനറല്‍ പ്രസിഡന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅയും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ അബ്ദുല്‍മലിക് ബിന്‍ ത്വഹ അല്‍ശൈബിയും ഒപ്പുവെച്ചു.

മുഹറം ഒന്നിന് കിസ്വ മാറ്റിസ്ഥാപിക്കും. അതിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ് ഈ കൈമാറ്റ ചടങ്ങ്. കറുത്ത പ്രകൃതിദത്ത പട്ട് ഉപയോഗിച്ചാണ് കഅ്ബയുടെ കിസ്വ കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്സില്‍ നിര്‍മിച്ചത്. ഇതിന് 14 മീറ്റര്‍ ഉയരവും 12 മീറ്റര്‍ നീളവുമുണ്ട്. അതിന്റെ മുകളിലെ മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റര്‍ വീതിയും 47 മീറ്റര്‍ നീളവുമുള്ള ഒരു ബെല്‍റ്റ് ഉണ്ട്. ഇസ്ലാമിക അലങ്കാരങ്ങളില്‍ സ്വര്‍ണ, വെള്ളി നൂലുകളില്‍ ഖുര്‍ആന്‍ വചനങ്ങളാല്‍ അലങ്കരിച്ച ചതുരാകൃതിയാല്‍ ചുറ്റപ്പെട്ട 16 കഷ്ണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. 200-ഓളം തൊഴിലാളികള്‍ 10 മാസമെടുത്താണ് കിസ്‌വ നിര്‍മിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026