l o a d i n g

ഗൾഫ്

ഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ ഇസ്രായേല്‍ പിടിച്ചെടുത്തു; ഗ്രെറ്റ തന്‍ബെര്‍ഗും മറ്റ് പ്രവര്‍ത്തകരും കസ്റ്റഡിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2025

ജറൂസലം- ഗാസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ ഇസ്രായേല്‍ സേന തിങ്കളാഴ്ച പുലര്‍ച്ചെ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന ഗ്രെറ്റ തന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹമാസുമായുള്ള യുദ്ധത്തിനിടെ ശക്തമാക്കിയ പലസ്തീന്‍ മേഖലയിലെ ഉപരോധം നടപ്പാക്കുകയായിരുന്നു ഇസ്രായേല്‍.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും മാരകവും വിനാശകരവുമായ ഇസ്രായേലിന്റെ ഗാസ മുനമ്പിലെ സൈനിക നടപടിക്കെതിരെയും, മാനുഷിക സഹായങ്ങള്‍ തടയുന്നതിനെതിരെയും പ്രതിഷേധിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പുറപ്പെട്ടത്. സൈനിക നടപടി ഏകദേശം രണ്ട് ദശലക്ഷം പലസ്തീനികളെ പട്ടിണിയുടെ വക്കിലെത്തിച്ചിട്ടുണ്ട്.

ഗാസക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരെ 'ഇസ്രായേല്‍ സേന തട്ടിക്കൊണ്ടുപോയതായി ഫ്രീഡം ഫ്ളോട്ടില്ല പ്രസ്താവനയില്‍ അറിയിച്ചു. 'കപ്പലില്‍ നിയമവിരുദ്ധമായി കയറി, നിരായുധരായ സാധാരണ ജീവനക്കാരെ തട്ടിക്കൊണ്ടുപോവുകയും, കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍പ്പൊടി, ഭക്ഷണം, മരുന്ന് എന്നിവയുള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു- പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം യാത്രയെ പബ്ലിക് റിലേഷന്‍സ് സ്റ്റണ്ട് ആയി ചിത്രീകരിച്ചു. 'സെലിബ്രിറ്റികളുടെ 'സെല്‍ഫി യാച്ച്' ഇസ്രായേല്‍ തീരങ്ങളിലേക്ക് സുരക്ഷിതമായി എത്തുന്നു,' എന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ കുറിച്ചു. കപ്പല്‍ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്ത് എത്തിയിട്ടുണ്ട്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026