l o a d i n g

ഗൾഫ്

നേരിട്ട് സൂര്യതാപമേല്‍ക്കുന്ന ജോലികളില്‍ മൂന്ന് മാസത്തേക്ക് സമയബന്ധിത നിരോധനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2025

ജിദ്ദ: ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ സമയ ബന്ധിതമായി തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. ഈ കാലയളവില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന തൊഴില്‍ പാടില്ല. തീരുമാനം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമായിരിക്കുമെന്ന് മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍രാജ്ഹി അറിയിച്ചു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയുള്ള തീരുമാനം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൊടുംചൂട് സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതിനും വേണ്ടിയുള്ളതാണെന്ന് മന്ത്രി തന്റെ ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റില്‍ വിശദീകരിച്ചു.

തൊഴില്‍പരമായ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷിതവും അപകടരഹിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രാലയം പ്രതിബദ്ധരാണെന്ന്് അദ്ദേഹം തുടര്‍ന്നു. തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടാടിലേക്കാണ് എല്ലാ വര്‍ഷവും വേനല്‍ ശക്തിപ്പെടുമ്പോഴുള്ള ഈ സര്‍ക്കാര്‍ തീരുമാനം.

അതോടൊപ്പം, പുറം ജോലി ആവശ്യമുള്ള മേഖലകളില്‍, ചൂടിന്റെ സമ്മര്‍ദ്ദവും സൂര്യാഘാതവും കുറയ്ക്കുന്നതിന് സഹായകരമായ പ്രതിരോധ നടപടികള്‍ ഉറപ്പാക്കലും ഇതില്‍ ഉള്‍പ്പെടുന്നു - മാനവ വിഭവശേഷി മന്ത്രിയുടെ ട്വീറ്റ് വിശദീകരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026