l o a d i n g

ഗൾഫ്

ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം -എം. സ്വരാജ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2025

ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം കെ. വി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്വരാജിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉത്തരവാദിത്തത്തെ കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി. സ്വരാജിന്റെ വിജയം ഒരു മൂന്നാം ഭരണ തുടര്‍ച്ചയുടെ തുടക്കമായിരിക്കുമെന്നും കിസ്മത്ത് കൂട്ടിച്ചേര്‍ത്തു.

നാട്ടില്‍ നിന്നും ഓണ്‍ലൈനില്‍ എം. സ്വരാജ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു. നിലമ്പൂരിന്റെ വികസനത്തില്‍ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത്തിന്റെ ആവശ്യകതെയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കേരളത്തോടൊപ്പം നിലമ്പൂരും നിലയുറപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസ ലോകത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ പറ്റാവുന്ന ആളുകള്‍ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കാളികളാകുവാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. നമുക്ക് ഒരുമിച്ച് പോരാടാം നമുക്ക് ഒരുമിച്ച് വിജയിക്കാമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

നവോദയ ആക്റ്റിംഗ് മുഖ്യരക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി ചെയര്‍മാനായും, ബഷീര്‍ നിലമ്പൂരിനെ കണ്‍വീനറായും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.
യോഗത്തില്‍ നിലമ്പൂരില്‍ നിന്നുള്ള വോട്ടര്‍മാരുടെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കണ്‍വെന്‍ഷന്‍ രേഖപെടുത്തി. നാസര്‍ കരുളായി, സാജിദ് നിലമ്പൂര്‍, ജംഷിദ് , ഷഫീക്ക്, ജമാലുദ്ധീന്‍ തുടങ്ങിയവര്‍ സംസരിച്ചു. നിലമ്പൂരുമായി ബന്ധപ്പെട്ട് നവോദയ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ ചെയര്‍മാന്‍ അബ്ദുള്ള മുല്ലപ്പള്ളി അവതരിപ്പിച്ചു. നവോദയ ആക്റ്റിംഗ് ജനറല്‍സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍ സ്വാഗതവും കണ്‍വീനര്‍ ബഷീര്‍ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദ നവോദയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026