l o a d i n g

ഗൾഫ്

മണിക്കൂറില്‍ 11,130 യാത്രക്കാര്‍, ഹാജിമാര്‍ക്ക് അനുഗ്രഹമായി മശാഇര്‍ മെട്രോ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2025

ജിദ്ദ- മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരെ വിജയകരമായി ലക്ഷ്യങ്ങളിലെത്തിച്ച് സൗദി റെയില്‍വേ. ദുല്‍ഹജ്ജ് ഏഴ് മുതല്‍ തിങ്കളാഴ്ച സൂര്യാസ്തമയം വരെ (ദുല്‍ഹജ്ജ് 13) മണിക്കൂറില്‍ 11,130 യാത്രക്കാര്‍ എന്ന നിരക്കില്‍ ഏകദേശം 1.87 ദശലക്ഷം തീര്‍ത്ഥാടകരെയാണ് ട്രെയിന്‍ വഴി എത്തിച്ചത്.

വിവിധ അധികൃതരുമായി നടത്തിയ മികച്ച ഏകോപനത്തിലൂടെ 2,154 ട്രിപ്പുകളാണ് സര്‍വീസ് നടത്തിയത്. ഹജ്ജ് സീസണിലെ മെട്രോ ട്രെയിനിന്റെ പ്രവര്‍ത്തന പദ്ധതിയില്‍ അഞ്ച് പ്രധാന ഘട്ടങ്ങളാണുണ്ടായിരുന്നത്.

ഒന്നാം ഘട്ടം: ദുല്‍ഹജ്ജ് ഏഴിന് എല്ലാ സ്റ്റേഷനുകള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ദുല്‍ഹജ്ജ് എട്ടിന് സൂര്യാസ്തമയം വരെ ഇത് തുടര്‍ന്നു. ഈ ഘട്ടത്തില്‍ 27,000-ത്തിലധികം തീര്‍ത്ഥാടകരെയാണ് എത്തിച്ചത്.

രണ്ടാം ഘട്ടം: മിനയില്‍ നിന്ന് അറഫാത്തിലേക്ക് 282,000 തീര്‍ത്ഥാടകരെ എത്തിച്ചു.
മൂന്നാം ഘട്ടം: അറഫാത്തില്‍ നിന്ന് മുസ്ദലിഫയിലേക്ക് 294,000 തീര്‍ത്ഥാടകരെ എത്തിച്ചു.

നാലാം ഘട്ടം: മുസ്ദലിഫയില്‍ നിന്ന് മിനയിലേക്ക് 349,000-ത്തിലധികം തീര്‍ത്ഥാടകരെ എത്തിച്ചു.
അഞ്ചാം ഘട്ടം: തഷ്‌രീഖ് ദിവസത്തിലെ അവസാന സൂര്യാസ്തമയം വരെ നീണ്ടുനിന്ന ഈ ഘട്ടത്തില്‍, മിന സ്റ്റേഷന്‍ 3 (ജമറാത്ത്) ലേക്ക് 920,000-ത്തിലധികം യാത്രക്കാരെ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026