l o a d i n g

ഗൾഫ്

കുവൈത്തിന് പുറത്തുപോകാന്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുപോകാന്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധം. പുതിയ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ എക്സിറ്റ് പെര്‍മിറ്റില്ലാതെ കുവൈത്തില്‍ നിന്ന് ഇതര രാജ്യങ്ങളിലേക്ക് പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നേരത്തെ ഗവണ്‍മെന്റ് മേഖലയില്‍ മാത്രമുണ്ടായിരുന്നു നിയന്ത്രണം സ്വകാര്യ മേഖലയിലും വ്യാപിപ്പിക്കുകയാണ്.

തൊഴിലുടമയെ അറിയിക്കാതെ അനധികൃതമായി രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രവാസികളുടെ സഞ്ചാരം നിരീക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് പുറപ്പെടുവിച്ച മന്ത്രിതല സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം വിടുന്നതിന് മുമ്പ് എല്ലാ പ്രവാസി തൊഴിലാളികളും എക്സിറ്റ് പെര്‍മിറ്റ് നേടണമെന്ന് നിയമം നിര്‍ദേശിക്കുന്നു.

സ്ഥിരമായോ താല്‍ക്കാലികമായോ കുവൈത്തില്‍ നിന്ന് പുറത്തുപോകുന്ന പ്രവാസികളും എക്സിറ്റ് പെര്‍മിറ്റ് വാങ്ങണം. തൊഴിലാളിയുടെ വ്യക്തിഗത വിവരങ്ങള്‍, യാത്രാ തീയതി, ഗതാഗത രീതി എന്നിവ എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷയില്‍ രേഖപ്പെടുത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026