l o a d i n g

ഗൾഫ്

കെനിയയില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മുതദേഹങ്ങള്‍ നെയ്‌റോബിയിലെത്തിച്ച ശേഷം നാട്ടിലെത്തിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2025

ദോഹ: കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തുമെന്ന് വിവരം. നെയ്റോബിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ നാട്ടിലേക്കയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അഞ്ച് പേരെ ഹെലികോപ്റ്റര്‍ വഴിയും മറ്റുള്ളവരെ റോഡ് മാര്‍ഗവും നകുരുവില്‍ നിന്ന് നെയ്റോബിയില്‍ എത്തിച്ചിട്ടുണ്ട്.

അപകടത്തില്‍ മരിച്ച പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലില്‍ ജസ്‌നയുടെ മാതാപിതാക്കള്‍ സഹോദരന്‍ ജസീമിനൊപ്പം ദുബായിലാണു താമസിക്കുന്നത്. സഹോദരി ജാസ്മിനും കുടുംബസമേതം ദുബായിലാണ്. ഇവര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ജസ്‌ന(29)യുടെ ഒന്നര വയസ്സ് പ്രായമുള്ള മകള്‍ റൂഹി മെഹ്‌റിനും അപകടത്തില്‍ മരിച്ചിരുന്നു. ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫയ്‌ക്കൊപ്പം ഖത്തറിലാണു ജസ്‌ന താമസിച്ചിരുന്നത്. സിഎ പഠനം പൂര്‍ത്തിയാക്കിയ ജസ്‌ന ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ബലിപെരുന്നാള്‍ ദിവസമായ ജൂണ്‍ 6-ന് എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന ശേഷം ഇവര്‍ കെനിയയിലേക്ക് തിരിച്ചത്.

ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്സ് ), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഐസക് (58) എന്നിവരാണ് മരിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026