l o a d i n g

ഗൾഫ്

ഇന്‍ഷുറന്‍സ് മേഖലയില്‍ യു.എ.ഇ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു; മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമമായി ബാധിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

അബുദാബി: യുഎഇ ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. 2027-2030 കാലയളവില്‍ 50% മുതല്‍ 60% വരെ സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ വലുപ്പം അനുസരിച്ചാണ് സ്വദേശിവല്‍ക്കരണ അനുപാതം കണക്കാക്കുക. സ്വദേശിവല്‍ക്കരണം പാലിക്കുന്നെന്ന് ഉറപ്പാക്കാനും കൃത്രിമം തടയാനും പ്രത്യേക സമിതിയെയും നിയമിച്ചിട്ടുണ്ട്. നിയമം പാലിക്കാത്ത കമ്പനിക്ക് 60,000 ദിര്‍ഹം പിഴ ചുമത്തും. സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നത് ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ സാരമായി ബാധിച്ചേക്കും. ഈ രംഗത്ത് കൂടുതലും വിദേശികളാണ്. ഇതില്‍ നല്ല പങ്കും മലയാളികളും.

2 മുതല്‍ 19 വരെ ജീവനക്കാരുള്ള കമ്പനികളില്‍ വര്‍ഷത്തില്‍ കുറഞ്ഞത് ഒരു സ്വദേശിയെ നിയമിക്കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇരുപതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികളില്‍ 30% സ്വദേശിവല്‍ക്കരണം നടപ്പാക്കണം. സ്ഥാപനത്തിന്റെ നിര്‍ണായക പദവികളില്‍ 45%, സിഇഒ അല്ലെങ്കില്‍ ജനറല്‍ മാനേജര്‍ തസ്തികകളില്‍ 30% സ്വദേശിവല്‍ക്കരണം എന്നിങ്ങനെയാണ് നിയമം അനുശാസിക്കുന്നത്. യുഎഇ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലാണ് (എഫ്എന്‍സി) ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ 9,773 ജീവനക്കാരുണ്ട്. ഇതില്‍ 22.09% (2,159 പേര്‍) സ്വദേശികളാണ്. 2026നകം സ്വദേശിവല്‍ക്കരണ തോത് 30% ആക്കി ഉയര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026