l o a d i n g

ഗൾഫ്

അഹമ്മദാബാദില്‍ തകര്‍ന്ന വിമാനത്തില്‍ 242 പേര്‍, 110 പേര്‍ മരിച്ചു, മരണ സംഖ്യ ഇനിയും ഉയരാം, 53 ബ്രിട്ടീഷ് പൗരന്മാര്‍, പരിക്കേറ്റവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

അഹ്‌മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തില്‍ ക്രൂ അടക്കം 242 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 110 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരില്‍ മുന്‍ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അഹമ്മദാബാദില്‍നിന്ന് യു.കെയിലെ ഗേറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പോയ എഐ 171 ബോയിംഗ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

23ാം നമ്പര്‍ റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്ന് അധികം വൈകാതെ 1.39ന് ആണ് തകര്‍ന്നു വീണത്. യാത്രക്കാരില്‍ 53 ബ്രിട്ടീഷ് പൗരന്മാരും ഓരു കാനഡ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ത്യക്കാരായ 169 യാത്രക്കാരില്‍ 11 പേര്‍ കുട്ടികളാണ്. രണ്ട്് പൈലറ്റുമാരടക്കം 12 വിമാന ജീവക്കാരാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിനടുത്ത് ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനു മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയന്തര ഇടപെടല്‍ നടത്തി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. കേന്ദ്ര വ്യോമയായന മന്ത്രിയെയും ആഭ്യന്തര മന്ത്രിയയെയും സംഭവ സ്ഥലത്തേക്ക് പ്രധാനമന്ത്രി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അഗ്‌നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 200 ഓളം ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധിപേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026