l o a d i n g

ഗൾഫ്

ഗുജറാത്തില്‍ വന്‍ ദുരന്തം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

അഹമ്മദാബാദ്- ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകര്‍ന്നു വീണു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1:30 ഓടെയാണ് സംഭവം. 242 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അപകടത്തിന്റെ വിശദാംശങ്ങള്‍:

സമയം: 2025 ജൂണ്‍ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 1:30.
വിമാനം: എയര്‍ ഇന്ത്യ AI171, ബോയിംഗ് 787-8 ഡ്രീംലൈനര്‍ (രജിസ്‌ട്രേഷന്‍ VT-ANB).
യാത്രക്കാര്‍: 242 പേര്‍ (പ്രാഥമിക വിവരം).
അപകടസ്ഥലം: അഹമ്മദാബാദിലെ മേഘാനിനഗറിലെ ജനവാസ മേഖല. വിമാനത്താവളത്തിന് സമീപമാണ് അപകടം.
പുതിയ വിവരങ്ങള്‍:

വീഡിയോ ദൃശ്യങ്ങള്‍: വിമാനം ജനവാസ മേഖലയിലേക്ക് താഴേക്ക് പതിക്കുന്നതിന്റെയും തീഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് കനത്ത കറുത്ത പുക ഉയരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രക്ഷാപ്രവര്‍ത്തനം: അഗ്‌നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളിലായി 90 പേരെ ഗാന്ധിനഗറില്‍ നിന്ന് അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. വഡോദരയില്‍ നിന്ന് കൂടുതല്‍ NDRF, ANU ടീമുകളും എത്തുന്നുണ്ട്.
പരിക്കേറ്റവര്‍: അപകടത്തില്‍ പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിലും ആംബുലന്‍സുകളിലും ആശുപത്രികളിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പൈലറ്റിന്റെ അപായ സന്ദേശം: വിമാനം പറന്നുയര്‍ന്ന ഉടന്‍ പൈലറ്റ് 'മെയ്‌ഡേ കോള്‍' (അടിയന്തിര സഹായ സൂചന) നല്‍കിയിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു.
പ്രാഥമിക നിഗമനം: ടേക്ക് ഓഫിനിടെ വിമാനം മരത്തിലോ മതിലിലോ ഇടിച്ചതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക പ്രശ്‌നങ്ങളും അപകടത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്തില്‍ ധാരാളം ഇന്ധനം നിറച്ചിരുന്നത് തീപിടുത്തത്തിന്റെ തീവ്രത കൂട്ടി.
ഉന്നതതല ഇടപെടല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌നൗരവിയുമായും അഹമ്മദാബാദ് പോലീസ് കമ്മീഷണറുമായും സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.
ഫ്ൈളറ്റ് റഡാര്‍ വിവരങ്ങള്‍: ഫ്‌ളൈറ്റ് റഡാര്‍ പുറത്തുവിട്ട ചിത്രം അനുസരിച്ച്, VT-ANB രജിസ്‌ട്രേഷനുള്ള ബോയിംഗ് 787-8 ഡ്രീംലൈനറില്‍ നിന്നുള്ള അവസാന സിഗ്‌നല്‍ 08:08:51 UTC ന്, ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026