l o a d i n g

ഗൾഫ്

അഹമ്മദാബാദ് ദുരന്തം; 242 പേരില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപകട സ്ഥലത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2025

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെയാണ് ആശ്വാസകരമായ വാര്‍ത്ത. രമേശ് വിശ്വാസ് കുമാര്‍ എന്ന 38 കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലാണ്. തകര്‍ന്ന വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെട്ടോടിയ രമേഷിന് മുഖത്തടക്കം മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവര്‍ത്തരോടൊപ്പം ആംബുലന്‍സില്‍ കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പുറത്തുവന്നു.

നേരത്തെ, യാത്രക്കാരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്‌മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മലയാളി നഴ്‌സ് രഞ്ജിതയും മരിച്ചവരില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രിയും സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026