l o a d i n g

ഗൾഫ്

മദീനയില്‍ പെരുന്നാളിന് റെക്കോര്‍ഡ് സന്ദര്‍ശക പ്രവാഹം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2025

മദീന- ഇക്കൊല്ലത്തെ ബലിപ്പെരുന്നാള്‍ അവധിക്കാലത്ത് മദീനയില്‍ സന്ദര്‍ശകരുടെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. ജൂണ്‍ അഞ്ചിന് ആരംഭിച്ച അറഫാ ദിനത്തിനും ശേഷവും നീണ്ടുനിന്ന അവധിക്കാലം പ്രയോജനപ്പെടുത്തി സ്വദേശികളും വിദേശികളും ഒരുപോലെ മദീനയെ തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റി.

പ്രവാചകന്റെ മസ്ജിദിനോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ 92 ശതമാനത്തിലധികം മുറികളും നിറഞ്ഞു. വിവിധതരം താമസ പാക്കേജുകളും സന്ദര്‍ശകരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങളും ലഭ്യമായിരുന്നു. ഈദ് അവധിക്കാലത്ത് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,80,000-ല്‍ അധികം യാത്രക്കാര്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് മദീനയുടെ വളരുന്ന ടൂറിസം മേഖലയുടെ വ്യക്തമായ സൂചനയാണെന്ന് അധികൃതര്‍ പറഞ്ഞു.

സൗദി അറേബ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. 2024-ല്‍ ഏകദേശം 10 ദശലക്ഷം യാത്രക്കാരെയും 72,000-ത്തിലധികം വിമാന സര്‍വീസുകളെയും ഇത് കൈകാര്യം ചെയ്തു. ലോകത്തിലെ മികച്ച 50 വിമാനത്താവളങ്ങളില്‍ ഒന്നാണ് മദീന എയര്‍പോര്‍ട്ട്്.

സാംസ്‌കാരിക മന്ത്രാലയവും സിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്ന് ഈദ് അവധിക്കാലത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൈതൃക ഭക്ഷണമേളകള്‍, തുറന്ന കമ്പോളങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, കുടുംബ വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് സന്ദര്‍ശകര്‍ക്ക് സവിശേഷമായ സാംസ്‌കാരിക വിനോദാനുഭവം നല്‍കി.

ആത്മീയതയും ആതിഥ്യമര്യാദയും മികച്ച സേവനങ്ങളും സമന്വയിപ്പിച്ച്, ആഭ്യന്തര വിനോദസഞ്ചാര ഭൂപടത്തില്‍ മദീന ഒരു പ്രധാന ലക്ഷ്യസ്ഥാനമായി അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. ഈ സീസണ്‍ പ്രാദേശിക ടൂറിസത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026