l o a d i n g

ഗൾഫ്

കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവക്കണം, വിമാന ദുരന്തത്തില്‍ അനുശോചിച്ച് റിയാദ് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2025

റിയാദ്: അഹമ്മദാബാദിലുണ്ടായ രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തില്‍ റിയാദ് ഒഐസിസി അനുശോചിച്ചു. 242 പേരുമായി ലണ്ടനിലേക്ക് പറന്നുയര്‍ന്ന് നിമിഷ നേരം കൊണ്ട് തന്നെ താഴേക്ക് പതിക്കുകയും തീഗോളമായി കത്തിയമരുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 241 പേര്‍ കൊല്ലപ്പെടുകയും വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദാരുണമായി കൊല്ലപ്പെട്ട സംഭവം അതീവ ദുഖകരമാണ്. അതോടൊപ്പം നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തത് ഏറെ സങ്കടപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും, അതോടൊപ്പം പരിക്ക് പറ്റി ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ഒരാള്‍മാത്രം അല്‍ഭുതകരമായി രക്ഷപ്പെട്ടത് തെല്ല് ആശ്വാസകരമാണെന്നും റിയാദ് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

അധികം കാലപ്പഴക്കം പോലും ഇല്ലാത്ത ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787 - 8 അത്യാധുനിക യാത്രാ വിമാനമായിട്ട് പോലും ഇത്തരം അപകടം സംഭവിച്ചുവെങ്കില്‍, ഇന്ത്യയില്‍ നിന്നും ഗള്‍ഫ് സെക്ട്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഒട്ടുമിക്ക വിമാന കമ്പനികളും വളരെ കാലപ്പഴക്കം ചെന്നതും, യഥാവിധി അറ്റകുറ്റ പണികള്‍ പോലും നടത്താത്തതുമാണ് എന്നത് പ്രവാസ ലോകത്ത് ആളുകളില്‍ ഭീതിയുളവാക്കുന്നു. അതുകൊണ്ട് ഇത്തരം കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയും പകരം യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിമാന കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്ന് നല്‍കണമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026