l o a d i n g

ഗൾഫ്

കെ എന്‍ സുലൈമാന്‍ മദനിക്ക് യാത്രയയപ്പ്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
June 13, 2025

ദോഹ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോകുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി, കേന്ദ്ര കൗണ്‍സില്‍ അംഗം റഫീഖ് ആലിയാട്ട്, വനിതാ വിഭാഗമായ എംജിഎം പ്രവര്‍ത്തകസമിതി അംഗം ഹാജറ ടീച്ചര്‍ എന്നിവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. തുമാമയിലെ ആട്രിയം ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍, ജനറല്‍ സെക്രട്ടറി അലി ചാലിക്കര, എംജിഎം പ്രസിഡണ്ട് ജാസ്മിന്‍ നസീര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

2002ല്‍ ദോഹയിലെത്തിയ മദനി ദീര്‍ഘകാലം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ തലങ്ങളില്‍ സേവനം ചെയ്യുക വഴി ഖത്തറിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. വിഷയാധിഷ്ഠിതവും പണ്ഡിതോചിതവുമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സംഘടനാ വ്യത്യാസമന്യേ പല വേദികളിലും ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം ബുഖാരി മസ്ജിദിലും മീസീല ഈദ് ഗാഹ് മസ്ജിദിലും ജുമുഅ ഖുതുബയും ഈദ് ഖുതുബയും മലയാളികള്‍ക്കു വേണ്ടി പരിഭാഷപ്പെടുത്തിയിരുന്നത് സുലൈമാന്‍ മദനി ആയിരുന്നു. ഇസ്ലാഹി സെന്റര്‍ ദഅവാ വിഭാഗത്തിനു കീഴിലുള്ള ജവാബ്.കോം എന്ന ചോദ്യോത്തര ഗ്രൂപ്പില്‍ ഉത്തരം നല്‍കുന്ന പണ്ഡിത സഭയിലെ അംഗം കൂടിയാണ് സുലൈമാന്‍ മദനി. ഇസ്ലാഹി സെന്ററിന് ചിന്താപരമായും ധൈഷണികവുമായ നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു സുലൈമാന്‍ മദനിയെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര കൗണ്‍സില്‍ അംഗമായ റഫീഖ് ആലിയാട്ട് സെന്ററിന്റെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

വിവിധ ടേമുകളില്‍ എംജിഎം സെക്രട്ടറിയേറ്റ് അംഗമെന്ന നിലക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിത്വമായിരുന്നു ഹാജറ ടീച്ചര്‍. കെ എന്‍ സുലൈമാന്‍ മദനിയുടെ ഭാര്യയായ ടീച്ചര്‍ നിരവധി വര്‍ഷങ്ങള്‍ മദ്രസ അധ്യാപികയായും സേവനം അനുഷ്ഠിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026