l o a d i n g

ഗൾഫ്

മേഖലയിലെ യുദ്ധാന്തരീക്ഷം: ഇറാനിയന്‍ ഹാജിമാര്‍ക്കായി സൗദി അറേബ്യ പ്രത്യേക ഓപ്പറേഷന്‍ റൂം സ്ഥാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

ജിദ്ദ: ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളും അതിന് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളും മിഡില്‍ ഈസ്റ്റില്‍ ഉണ്ടാക്കിയിരിക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുന്ന ഇറാനിയന്‍ തീര്‍ത്ഥാടകരുടെ കാര്യത്തില്‍ പ്രത്യേക സുരക്ഷാ - ക്ഷേമ നടപടികള്‍ കൈകൊള്ളുകയാണ് സൗദി അറേബ്യ.

ഇറാനിയന്‍ തീര്‍ഥാടകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും അവരുടെ മാതൃരാജ്യത്തിലേക്കും കുടുംബങ്ങളിലേക്കുമുള്ള സുരക്ഷിതമായ മടങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ ശരിയാകുന്നതുവരെ അവര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

നിലവില്‍ മക്കയിലും മദീനയിലുമായി ഏതാണ്ട് മുക്കാല്‍ ലക്ഷത്തിലേറെ ഇറാനിയന്‍ തീര്‍ത്ഥാടകരാണ് ഉള്ളത്. ഇവരുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയത്തിനുള്ളില്‍ ഒരു പ്രത്യേക ഓപ്പറേഷന്‍ റൂം സ്ഥാപിച്ചു സൗദി അറേബ്യയില്‍ കഴിയുന്ന വേളയിലും, സ്വദേശത്തേക്ക് പുറപ്പെടുന്നതുവരെയും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും പരിചരണവും അവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഭാഗമായാണ് ഇത്.

ഇറാനില്‍ ഇസ്രായേലിന്റെ ആക്രമണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സൗദിയുടെ ഭാഗത്തു നിന്നുള്ള പ്രത്യേക നടപടികള്‍. ഇറാന്‍ ഹാജിമാരുടെ മടക്കത്തിന് പ്രത്യേക പദ്ധ്വതി തന്നെ കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ. ഇത് പ്രകാരം ഇറാനിയന്‍ ഹാജിമാരെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകളിലൂടെ അറാഅര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ എത്തിക്കുകയും അവിടെ നിന്ന് അവര്‍ കരമാര്‍ഗം ഇറാനിലേക്ക് യാത്ര ചെയ്യുകയും ചെയ്യും. ഇത് സംബന്ധിച്ച പദ്ധതി വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലാക്കി തുടങ്ങി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026