l o a d i n g

ഗൾഫ്

മദീനയില്‍ തീര്‍ഥാടകക്ക് അതിവേഗ ചികിത്സ; മസ്തിഷ്‌ക രക്തസ്രാവത്തില്‍നിന്ന് രക്ഷപ്പെടുത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

മദീന- മസ്തിഷ്‌ക രക്തസ്രാവം ബാധിച്ച ഇറാഖി വനിതാ തീര്‍ഥാടകയുടെ ജീവന്‍ രക്ഷിക്കാന്‍ സൗദി അറേബ്യയുടെ അടിയന്തര ചികിത്സാ സംവിധാനത്തിന് സാധിച്ചു. മദീനയിലെ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ ടീമുകളാണ് അതിവേഗ ഇടപെടലിലൂടെ തീര്‍ത്ഥാടകയുടെ ജീവന്‍ രക്ഷിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ക്ലിനിക്കല്‍ പരിശോധനയിലും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയിലും ഒരു ധമനി പൊട്ടിയതായി കണ്ടെത്തി. ഇതിന് അടിയന്തര ചികിത്സ ആവശ്യമായിരുന്നുവെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു.

രോഗിയുടെ നില ഭദ്രമാക്കിയ ശേഷം കോയിലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായ ഒരു ശസ്ത്രക്രിയ നടത്തി. ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി ടീം രക്തസ്രാവം തടയുകയും കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും ചെയ്തു.

തീര്‍ത്ഥാടകക്ക് പൂര്‍ണ്ണ ബോധം വീണ്ടെടുക്കാനും ന്യൂറോളജിക്കല്‍ പ്രശ്നങ്ങളില്ലാതെ സാധാരണ നിലയിലേക്ക് മടങ്ങാനും കഴിഞ്ഞതായി മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഇവര്‍ക്ക് പുനരധിവാസ ചികിത്സ നല്‍കി വരികയാണ്.

മദീന ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ കിംഗ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയുടെ കഴിവുകളും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള സന്നദ്ധതയും പ്രശംസനായമാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026

Related News