l o a d i n g

ഗൾഫ്

മാസ്സ് തബൂക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

തബൂക്ക്: ആസന്നമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാസ്സ് തബൂക്കിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്‍ മാസ്സ് തബൂക്ക് രക്ഷാധികാരി സമിതിയംഗം ഉബൈസ് മുസ്തഫ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജന്മനസ്സ് സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞു അതിനെയെല്ലാം മോശമായി ചിത്രീകരിക്കാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിലമ്പൂരില്‍ രാഷ്ട്രീയ ആയുധങ്ങള്‍ നഷ്ടമായ യു.ഡി.എഫ് വര്‍ഗീയതയിലേക്ക് ചേക്കേറുന്നു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള എല്ലാ പ്രാകൃത ആശയഗതിക്കാരെയും കൂട്ടുപിടിച്ചാണ് അവര്‍ മുന്നോട്ട് പോകുന്നത്. ഇത് കേരളീയ സമൂഹത്തില്‍ അത്യന്തം അപകടകരമായ സ്ഥിതി ഉണ്ടാക്കും. നിലമ്പൂരില്‍ നടക്കുന്നത് മതേതര ശക്തികളും മതാത്മക രാഷ്ട്രീയയതിന്റെ മഴവില്‍ സഖ്യവും തമ്മിലുള്ള പോരാട്ടമാണ്. മതനിരപേക്ഷ പുരോഗമന കേരളം പടുത്തുയര്‍ത്താന്‍ ക്രിയാത്മക പോരാട്ടം നടത്തുന്നയാളാണ് സ്വരാജ്. മതേതര നിലപാടുകളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി ജനമനസ്സുകളില്‍ ഇടംപിടിച്ച സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവായ സ്വരാജിന്റെ വിജയം കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ മാസ്സ് പ്രസിഡന്റ് മുസ്തഫ തെക്കന്‍ അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലില്‍, റഹിം ഭരതന്നൂര്‍, അരുണ്‍ ലാല്‍, വിശ്വന്‍, മാത്യു തോമസ്, അനീഷ് തേള്‍പ്പാറ, ബിനു ആസ്‌ട്രോണ്‍, സിദ്ദിഖ് ജലാല്‍, ബിനു ജോര്‍ജ്, യൂസഫ് വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. പ്രവീണ്‍ പുതിയാണ്ടി സ്വാഗതവും ഷെമീര്‍ പെരുമ്പാവൂര്‍ നന്ദിയും രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026