l o a d i n g

ഗൾഫ്

ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; 10 മരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2025

ടെഹ്‌റാന്‍- ഇസ്രയേലിലെ ഹൈഫയ്ക്കും ടെല്‍ അവീവിനും സമീപമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മാധ്യമവാര്‍ത്തകളും അനുസരിച്ച് കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടു.

ഇറാനിലെ സിവിലിയന്‍, ഊര്‍ജ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാന്‍ തിരിച്ചടിച്ചത്. ടെഹ്റാനിലെ ഷാഹ്റാന്‍ എണ്ണ കേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം വലിയ തീപിടുത്തത്തിന് കാരണമായിരുന്നു. തങ്ങളുടെ ആക്രമണങ്ങള്‍ 'ഇറാന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട' കേന്ദ്രങ്ങളിലാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹൈഫ ഓയില്‍ റിഫൈനറിയില്‍ ഇറാന്‍ ആക്രമണം നാശനഷ്ടങ്ങളുണ്ടാക്കി. ഇസ്രയേലിലെ വടക്കന്‍ നഗരമായ ഹൈഫയില്‍ ഒരു ഓയില്‍ റിഫൈനറി നടത്തുന്ന ഇസ്രയേലി സ്ഥാപനമായ ബസാന്‍, ഇറാന്റെ രാത്രികാല ആക്രമണത്തില്‍ പൈപ്പ് ലൈനുകള്‍ക്കും ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്കും 'പ്രാദേശികമായ' നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി തങ്ങളുടെ റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റ് ചില സൗകര്യങ്ങള്‍ അടച്ചുപൂട്ടിയെന്നും അറിയിച്ചു. നാശനഷ്ടങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൈഫ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ 40 മിസൈലുകളടക്കം ഏകദേശം 80 മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026