l o a d i n g

ഗൾഫ്

സൗദി വിസിറ്റിംഗ് വിസ സമയപരിധി ആശയക്കുഴപ്പം തുടരുന്നു, സമയപരിധി തീരുമാനം അതാതു രാജ്യത്തെ എംബസികള്‍ക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

റിയാദ്: ഇടവേളക്കു ശേഷം സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസ വീണ്ടും അനുവദിച്ചു തുടങ്ങിയെങ്കിലും സമയ പരിധിയെ കുറിച്ചുള്ള ആശയക്കുഴപ്പം തുടരുന്നു. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആണോ സിംഗിള്‍ എന്‍ട്രി വിസ ആണോ എന്നത് അതാതു രാജ്യത്തെ സൗദി എംബസികള്‍ തീരുമാനിക്കും എന്നാണ് സൗദി വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കാണുന്നത്. സമയപരിധി നിശ്ചയിച്ചുകൊണ്ട് വിസക്കു അപേക്ഷിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഈ രംഗത്ത് സര്‍വീസ് നടത്തുന്നവര്‍ പറയുന്നത്.

ഹജ്ജ് നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് നിര്‍ത്തിവെച്ചിരുന്ന വിസിറ്റിംഗ് വിസ കഴിഞ്ഞ ദിവസം മുതലാണ് സൗദി അനുവദിച്ചു തുടങ്ങിയത്. മള്‍ട്ടിപ്പിള്‍ വിസയുടെ സമയപരിധി നിശ്ചയിച്ച് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. മള്‍ട്ടിപ്പിള്‍ വിസ ആണോ സിംഗിള്‍ എന്‍ട്രി വിസയാണോ എന്നത് അതാതു രാജ്യത്തെ സൗദി എംബസികളാണ് തീരുമാനിക്കും എന്നാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. അതായത് അപേക്ഷകന് എത്ര തവണ സൗദിയില്‍ പവേശിക്കാം എന്ന കാര്യത്തില്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസി തീരുമാനിക്കും എന്നാണ് വെബ്‌സൈറ്റില്‍ കാണുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ എന്ത് നിലപാടായിരിക്കും സൗദി എംബസി എടുക്കുക എന്നത് വരും ദിവസങ്ങളില്‍ ആയിരിക്കും അറിയാന്‍ കഴിയുക. അടുത്ത ദിവസം മുതല്‍ വിസ സ്റ്റാമ്പിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. അതിനുശേഷമായിരിക്കും ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം നീങ്ങുകയുള്ളൂ.

365 ദിവസത്തിന്റെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അതല്ലെങ്കില്‍ 90 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ എന്നത് സിസ്റ്റത്തില്‍ നിലവില്‍ ലഭ്യമല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പറയുന്നത്. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പ്രതീക്ഷിച്ച് നിരവധി പേരാണ് സൗദിയിലേക്കു പോകാന്‍ കാത്തിരിക്കുന്നത്. മള്‍ട്ടിപ്പില്‍ എന്‍ട്രി ലഭിച്ചാല്‍ ആറുമാസം വരെ തുടര്‍ച്ചയായി സൗദിയില്‍ തങ്ങാന്‍ സാധിക്കും. മൂന്നു മാസം കഴിയുമ്പോള്‍ ഓണ്‍ലൈനില്‍ പുതുക്കണമെന്നു മാത്രം. ആറു മാസത്തിനു ശേഷം സൗദിക്കു പുറത്തു പോയി വീണ്ടും തിരിച്ചെത്തി ആറു മാസം കൂടു നില്‍ക്കാന്‍ ആകുമെന്നതിനാല്‍ സൗദിയില്‍ ജോലി ചെയ്യുന്നവരുടെ നിരവധി കുടുംബങ്ങള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റിംഗ് വിസയെ ആണ് ആശ്രയിച്ചിരുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026