l o a d i n g

ഗൾഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കെ.എം.സി.സി - ഇന്‍കാസ് സംയുക്ത കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

ദുബായ്: വാശിയേറിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പോരാട്ടവീര്യം പകരാന്‍ ദുബായ് നിലമ്പൂര്‍ മണ്ഡലം കെ.എം.സി.സി യും ഇന്‍കാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ദുബായ് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അഹ്‌മദാബാദ് വിമാന ദുരന്തത്തില്‍ ദാരുണാന്ത്യം വരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മൗന പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ഇന്‍കാസ് പ്രസിഡണ്ട് റഫീഖ് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറിയും ഗ്ലോബല്‍ കെ.എം.സി സി. കോര്‍ഡിനേറ്ററുമായ അബ്ദുല്‍ സലാം പരി അധ്യക്ഷനായി. കെ.എം സി.സി ആക്ടിംഗ് ജന: സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഉപതെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും സദസ്സിലേക്ക് പകര്‍ന്നും നിലമ്പൂരിന്റെ സവിശേഷ രാഷ്ട്രീയ ഘടന സവിശകലനം ചെയ്തും മുഖ്യപ്രഭാഷകന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.

തുടര്‍ന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിച്ചു. ഇത് കേവലം പതിനൊന്ന് മാസത്തേക്ക് ഒരു എം.എല്‍.എ യെ തെരഞ്ഞെടുക്കുന്ന ഒരു ഇലക്ഷന്‍ അല്ല എന്നും വരുന്ന നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളുടെ വിധി നിര്‍ണ്ണയിക്കാവുന്ന സുപ്രധാന പോരാട്ടമാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഇന്‍കാസ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി ബി എ നാസര്‍ മാടായി, ഇന്‍കാസ് സ്റ്റേറ്റ് ഭാരവാഹികളായ ഷൈജു അമ്മാനപ്പാറ , ദിലീപ് കുമാര്‍, ബാബുരാജ് കാളിയേത്,ബഷീര്‍ നരണിപ്പുഴ, പ്രജീഷ് വിലയില്‍ നിലമ്പൂര്‍, ഇക്ബാല്‍ ചെക്യാട്, ഷംഷീര്‍ നാദാപുരം, ജിജു കാര്‍ത്തികപ്പള്ളി എന്നിവരോടൊപ്പം, ദുബൈ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്മാരായ കെ പി എ സലാം, അബ്ദുല്ല ആറങ്ങാടി സെക്രട്ടറിമാരായ പി വി നാസര്‍, അഹമ്മദ് ബിച്ചി, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് സിദ്ദിഖ് കാലൊടി, ജനറല്‍ സെക്രട്ടറി നൗഫല്‍ വേങ്ങര, ട്രഷറര്‍ സി വി അഷറഫ്, സെക്രട്ടറിമാരായ ശിഹാബ് ഏറനാട്, ടി.പി. സൈതലവി, സീനിയര്‍ കെ.എം.സി.സി നേതാക്കളായ കെ.പി.പി തങ്ങള്‍, ജമാല്‍ മഞ്ചേരി, നിലമ്പൂര്‍ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഷാജഹാന്‍ ചുങ്കത്തറ, താജുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അബ്ദുറഹ്‌മാന്‍ പറശ്ശേരി, ശമീര്‍ മൂത്തേടം, അഷ്‌റഫ് പരി, റംഷീദ് നിലമ്പൂര്‍, അന്‍ഷാജ് ചുങ്കത്തറ, ഷാജി അമരമ്പലം നേതൃത്വം നല്‍കി. നിലമ്പൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും ഇന്‍കാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ടിപ്പു നന്ദിയുംപറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026