l o a d i n g

ഗൾഫ്

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ആറു കോടിയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

അബുദാബി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച ബിജെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങള്‍ക്കും ആശ്വാസമായി പ്രമുഖ ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീര്‍ വയലില്‍ ആറുകോടി രൂപയുടെ (25 ലക്ഷം ദിര്‍ഹം) സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി ജീവന്‍ നഷ്ടപ്പെട്ട എംബിബിഎസ് വിദ്യാര്‍ഥികളായ രാജസ്ഥാനിലെ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, മധ്യപ്രദേശിലെ ആര്യന്‍ രജ്പുത്, ഗുജറാത്തിലെ രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും. ഗുരുതരമായി പരുക്കേറ്റ അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതവും ഡോ. ഷംഷീര്‍ നല്‍കും.

മെഡിക്കല്‍ പഠനകാലത്തെ ഹോസ്റ്റല്‍ അന്തരീക്ഷവും കൂട്ടായ്മകളും ഓര്‍ക്കുമ്പോള്‍ ഈ ദുരന്തം വ്യക്തിപരമായി ഏറെ വേദനാജനകമാണെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലുമുള്ള സ്വന്തം വിദ്യാര്‍ഥി ജീവിതകാലത്തെ ഹോസ്റ്റല്‍ ഓര്‍മകള്‍ അപകട ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തി. വിദ്യാര്‍ഥികളുടെയും അവരുടെ ചുറ്റുപാടുകളുടെയും അവസ്ഥ തനിക്ക് സുപരിചിതമാണ്. ആരോഗ്യ സേവനം സ്വപ്നം കണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴാണ് ഈ ദാരുണ സംഭവം. ദുരന്തത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് താങ്ങും തണലുമാകാനുമാണ് ഈ സഹായമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുരന്തബാധിതരായ വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബിജെ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി സഹകരിച്ച് സഹായം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഡോ. ഷംഷീര്‍ വെളിപ്പെടുത്തി.

2010ലെ മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡോ. ഷംഷീര്‍ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യു.എ.ഇയില്‍ ജോലിയും നല്‍കിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിര്‍ണായകമായിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026