l o a d i n g

ഗൾഫ്

ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

ദുബായ്: വ്യാജ ലിങ്കുകള്‍ വഴി ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ പിടികൂടി ദുബായ് പൊലീസ്. വിശ്വസനീയ കമ്പനികളില്‍ നിന്നാണെന്ന് തോന്നിപ്പിക്കുന്ന എസ്.എം.എസ് സന്ദേശങ്ങള്‍, ഇ-മെയിലുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ അയച്ചാണ് സൈബര്‍ കുറ്റവാളികള്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

വിശ്വാസ്യത ലഭിക്കുന്നതിനായാണ് തട്ടിപ്പുകാര്‍ ജനപ്രിയ സ്ഥാപനങ്ങളുടെ പേരുകള്‍ ചൂഷണം ചെയ്തതെന്നും ദുബായ് പൊലീസ് വെളിപ്പെടുത്തി. യഥാര്‍ഥമെന്ന് തോന്നുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആളുകള്‍ അവരുടെ ബാങ്കിങ് വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, തട്ടിപ്പു സംഘം പണം പിന്‍വലിക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതാണ് രീതി. ദുബായ് പൊലീസിലെ ആന്റി-ഫ്രോഡ് സെന്ററിലെ പ്രത്യേക സംഘം വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് സംഘത്തെ വലയിലാക്കിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിനൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍നിന്ന ലിങ്ക് ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംശയാസ്പദമായ ലിങ്കുകള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ദുബായ് പൊലീസ് ആപ്പിലെയും ഇ-ക്രൈം പ്ലാറ്റ്‌ഫോമിലെയും 'പൊലീസ് ഐ' വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഇത്തരം സംഘങ്ങളെ നിരീക്ഷിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തു വരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026