l o a d i n g

ഗൾഫ്

ഏറ്റവും സുരക്ഷിത വിമാനങ്ങളില്‍ യു.എ.ഇ കമ്പനികള്‍ മുന്നില്‍, എമിറേറ്റ്‌സ് മൂന്നാം സ്ഥാനത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2025

ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനികളുടെ പട്ടികയില്‍ യു.എ.ഇയിലെ കമ്പനികള്‍ മുന്നില്‍. എയര്‍ലൈന്‍ റേറ്റിങ് ഡോട്ട്‌കോം പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയില്‍ ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് മൂന്നാം സ്ഥാനത്തും അബൂദബി ആസ്ഥാനമായ ഇത്തിഹാദ് അഞ്ചാം സ്ഥാനത്തുമെത്തി. എയര്‍ ന്യൂസിലന്‍ഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

എച്ച്.കെ എക്‌സ്പ്രസ് എന്ന കമ്പനിയാണ് ലോ കോസ്റ്റ് വിമാനക്കമ്പനികളില്‍ ആദ്യസ്ഥാനം നേടിയത്. പട്ടികയില്‍ ഖത്തര്‍ എയര്‍വേസിനൊപ്പമാണ് എമിറേറ്റ്‌സ് മൂന്നാം സ്ഥാനത്തുള്ളത്. ഫ്‌ലൈ ദുബായും ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യയും ലോ കോസ്റ്റ് വിമാനക്കമ്പനികളില്‍ ഏറ്റവും സുരക്ഷിതമായവയുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പട്ടികയില്‍ ഫ്‌ലൈ ദുബായ് 11-ാം സ്ഥാനത്തും എയര്‍ അറേബ്യ 18-ാം സ്ഥാനത്തുമാണുള്ളത്. പൈലറ്റുമാരുമായും വ്യോമയാന വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുന്നതിനു പുറമെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഗുരുതരമായ സംഭവങ്ങള്‍, വിമാനങ്ങളുടെ പ്രായം, വലിപ്പം, സംഭവങ്ങളുടെ നിരക്ക്, മരണനിരക്ക്, ലാഭക്ഷമത, ഐ. ഒ.എസ്.എ സര്‍ട്ടിഫിക്കേഷന്‍, ഐ.സി.എ.ഒ കണ്‍ട്രി ഓഡിറ്റ് പാസ്, പൈലറ്റ് വൈദഗ്ധ്യവും പരിശീലനവും എന്നിവയാണ് റാങ്കിങ് നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

2018 നും 2022നും ഇടയില്‍ ആഗോളതലത്തില്‍ വിമാനയാത്രയില്‍ മരണസാധ്യത ഏകദേശം 1.37 കോടി പേരില്‍ ഒരാള്‍ക്ക് മാത്രമാണെന്ന് അടുത്തിടെ നടത്തിയ ഒരു എയര്‍ലൈന്‍ സുരക്ഷ പഠനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം 2024 ഡിസംബറില്‍ മാത്രം 200ലധികം ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026