l o a d i n g

ഗൾഫ്

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സര്‍വീസുകള്‍ വൈകുന്നതും റദ്ദാക്കുന്നതും വിമാന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2025

ദുബായ്: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം വിമാന യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് ഗള്‍ഫ് സെക്ടറിലെ യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. പല വിമാനങ്ങള്‍ വൈകുമെന്നും സര്‍വീസ് റദ്ദാക്കിയതായുള്ള് അറിയിപ്പും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു വിമാനത്താവളങ്ങളില്‍ തിരക്കേറുന്നതിനും നീണ്ട കാത്തിരിപ്പിനും ഇടയാക്കിയിരിക്കുകയാണ്. അവധിക്കാലം ആരംഭിക്കാനിരിക്കെ നാട്ടിലേക്കു വരാന്‍ കാത്തിരിക്കുന്ന കുടുംബങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്. അതുപോലെ ജോലി ആവശ്യാര്‍ഥം വന്നു പോകുന്ന പ്രവാസികള്‍ക്കും വിമാന സര്‍വീസുകളുടെ താളം തെറ്റല്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിവിധ രാജ്യങ്ങള്‍ വ്യോമപാത അടച്ചതിനാല്‍ ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില സര്‍വിസുകളുടെ സമയം മണിക്കൂറുകളോളം വൈകുന്നുമുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രം ഗള്‍ഫിലേക്കുള്ള ആറോളം സര്‍വിസുകള്‍ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തെയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകള്‍ ഒഴിവാക്കി വിമാനങ്ങള്‍ പലതും ഒമാന്‍ വ്യോമപാതിയിലേക്ക് മാറിയിരിക്കു മാറിയതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് ഗണ്യമായി വര്‍ധിച്ചു.

ബുധനാഴ്ച പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബായ് വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, കണ്ണൂര്‍-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള സര്‍വീസുകളും റദ്ദാക്കപ്പെടുന്നവയില്‍ ഉള്‍പ്പെടും. ബഹ്റൈന്‍- കോഴിക്കോട്, കോഴിക്കോട്- ബഹ്റൈന്‍ സര്‍വിസും റദ്ദാക്കിയിട്ടുണ്ട്.

മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂള്‍ പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്ക് ഒരുങ്ങുന്നവര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസ് സമയം ഉറപ്പു വരുത്തി പോകണം. അതല്ലെങ്കില്‍ വഴിയില്‍ കുടുങ്ങാനുള്ള സാധ്യത ഏറെയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026