l o a d i n g

ഗൾഫ്

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: ഇരു രാജ്യങ്ങളില്‍നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2025

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ തീരുമാനം. 25,000തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാന്‍ +972 54-7520711, +972 54-3278392 എന്നീ ടെലിഫോണ്‍ നമ്പറുകളും cons1.telaviv@mea.gov.in ഇമെയില്‍ സൗകര്യവും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി എക്‌സിലൂടെ നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ നോക്കി ഇസ്രായേല്‍ വിടാമെന്നാണ് മലയാളികള്‍ തീരുമാനിച്ചിട്ടുള്ളത്
അതിനിടെ, ഇറാനിലും ഇന്ത്യന്‍ പൗരന്മാരെ ഒഴുപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇറാനില്‍ നിന്നും 200റോളം വിദ്യാര്‍ഥികള്‍ അര്‍മേനിയ വഴി അതിര്‍ത്തി കടന്നു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ തെഹ്‌റാനിലെ എംബസിയുമായി ഉടന്‍ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോണ്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് എക്‌സിലൂടെ ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇറാനിലുള്ള പതിനായിരത്തോളം വരുന്ന വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യന്‍ അധികൃതരുടെ ശ്രമം. ഇറാന്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ അസര്‍ബൈജാന്‍, തുര്‍ക്മിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ അതിര്‍ത്തികള്‍ വഴി പുറത്തെത്തിക്കാനാണ് നീക്കം. പൗരന്മാരെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇസ്രായേല്‍, ഇറാന്‍ വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടു വരികയാണ്. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ഇരു വിദേശകാര്യ മന്ത്രിമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും ജാഗ്രത പാലിക്കണം, ഇസ്രായേല്‍, ഇറാന്‍ അധികാരികള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണം, രാജ്യത്തിനുള്ളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക, പ്രാദേശിക അധികാരികള്‍ നിര്‍ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ എംബസികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026