l o a d i n g

ഗൾഫ്

ഭാര്യയുടെ സ്‌നേഹത്തിനായി ദുര്‍മന്ത്രവാദിനിക്ക് പണം നല്‍കിയ യുവാവിന് ആറു മാസം തടവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2025

ദുബായ്: പിണങ്ങിയ ഭാര്യയുടെ സ്‌നേഹം തിരികെ ലഭിക്കാന്‍ ദുര്‍മന്ത്രവാദിനിയുടെ സഹായം തേടിയ യുവാവിന് ആറു മാസത്തെ ജയില്‍ശിക്ഷ വിധിച്ച് ഫുജൈറ അപ്പീല്‍ കോടതി. ദുര്‍മന്ത്രവാദിനിക്ക് ഭര്‍ത്താവ് നല്‍കിയത് 30,000 ദിര്‍ഹം. ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഫോട്ടോകള്‍ മന്ത്രവാദിനിക്ക് വാട്സ്ആപ് വഴി അയച്ചു നല്‍കുകയും ചെയ്തു. ഭര്‍ത്താവ് തന്റെയും മക്കളുടെയും കുടുംബത്തിന്റെയും മേല്‍ ദുര്‍മന്ത്രവാദം നടത്തുന്നതായി അവകാശപ്പെട്ട് യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് കേസിന് തുടക്കം. തുടര്‍ന്ന് അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രവാദിനിയുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ട യുവാവ് ഇവര്‍ക്ക് 20,000 ദിര്‍ഹമും ഭാര്യയുടെ സ്വകാര്യ ഫോട്ടോകളും തന്റെ സ്വകാര്യ വിഡിയോയും ഇരുവരുടെയും ഫോണ്‍ നമ്പറുകളും അയച്ചു നല്‍കുകയായിരുന്നു. പിന്നീട് ദുര്‍മന്ത്രവാദിനി 25,000 ദിര്‍ഹം കൂടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരസിച്ചു. അതോടെ മന്ത്രവാദിനി ഇയാളുടെ വാട്സ്ആപ് സംഭാഷണങ്ങളും ഫോട്ടോകളും ഭാര്യക്ക് അയച്ചു നല്‍കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ ഭാര്യ വിവാഹമോചനത്തിന് കേസ് നല്‍കുകയും വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഇത് അവഗണിച്ച ഇയാള്‍ മറ്റൊരു മന്ത്രവാദിനിയുമായി ബന്ധപ്പെടുകയും ഇവര്‍ക്ക് 10,000 ദിര്‍ഹം നല്‍കുകയും ചെയ്തു. അതും പരാജയപ്പെട്ടതോടെ മൂന്നാമതൊരു യുവതിയുമായും ബന്ധപ്പെട്ടു. ഇവര്‍ പക്ഷേ, പണം ആവശ്യപ്പെടുന്നതിന് മുമ്പ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭാര്യയുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നതാണ് ഭര്‍ത്താവിനെതിരായ ഒരു കുറ്റം. ഒപ്പം ദുര്‍മന്ത്രവാദത്തിന് ഒത്താശചെയ്തുവെന്നും കോടതി കണ്ടെത്തി. ഇതോടെ കീഴ്‌കോടതി ആറു മാസത്തെ തടവ് ശിക്ഷയും കണ്ടെത്തിയ ഫോട്ടോകളും മറ്റും നശിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലാണ് മേല്‍ കോടതി തള്ളിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026