l o a d i n g

ഗൾഫ്

തൗഹീദാണ് പരമപ്രധാനം -എന്‍. വി. സകരിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2025

ജിദ്ദ: ഭൂമി ലോകത്തേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ആദ്യം പ്രബോധനം ചെയ്തത് തൗഹീദ് അഥവാ ഏകദൈവ വിശ്വാസമായിരുന്നെന്നും അതുകൊണ്ട് തന്നെ മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം തൗഹീദ് ഉള്‍ക്കൊള്ളുകയാണെന്നും കേരള ജംഇയ്യത്തുല്‍ ഉലമ സമിതി അംഗം എന്‍ വി സക്കരിയ ഉത്‌ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വിജ്ഞാന സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്ത് മനുഷ്യന്‍ പ്രശ്‌ന പരിഹാരത്തിന് മരണമടഞ്ഞ മഹത്വുക്കളുടെ ശവകുടീരങ്ങളില്‍ അഭയം പ്രാപിക്കുന്ന കാഴ്ച്ചയാണ് സര്‍വ്വസാധാരണമായുള്ളത്. എന്നാല്‍ മരിച്ചവര്‍ക്ക് ഭൗതിക ലോകവുമായി യാതൊരു ബന്ധവുമില്ലയെന്നും ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലയെന്നുമുള്ള ദൃഢവിശ്വാസം മനുഷ്യ മനസ്സില്‍ ഉറപ്പിക്കുന്നതാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന ഏകദൈവ വിശ്വാസമെന്നദ്ദേഹം പറഞ്ഞു. എല്ലാ പ്രവാചകന്മാരും സ്രഷ്ടാവില്‍ പങ്കു ചേര്‍ക്കുന്നതിനെ കുറിച്ച് സമൂഹത്തെ താക്കീത് ചെയ്തവരായിരുന്നുവെന്നദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

തുടര്‍ന്ന് നടന്ന സെഷനില്‍ 'ആരാധന കച്ചവടവും ലാഭവും' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നസറുദ്ദീന്‍ റഹ്‌മാനി സംസാരിച്ചു. ആരാധനയില്‍ ആത്മീയമായ മേഖലയും ഭൗതികമായ മേഖലയുമുണ്ട്. വിശ്വാസം എന്ന മൂലധനത്തില്‍ നിന്നുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ഇഹപര ലോകത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഈ പ്രവര്‍ത്തനത്തെ സ്രഷ്ടാവുമായിട്ടുള്ള കച്ചവടമായികൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഒരു നന്മ ചെയ്താല്‍ പത്തിരട്ടി മുതല്‍ എഴുനൂറ് ഇരട്ടി വരെ ലാഭം ഒരാള്‍ക്ക് ലഭ്യമാകുന്നു. അത് മുഖേന ഒരു വ്യക്തിക്ക് ജീവിതത്തില്‍ ആത്യന്തിക വിജയം കൈവരിക്കാനാകുമെന്നും റഹ്‌മാനി സദസ്സിനെ ഉല്‍ബോധിപ്പിച്ചു.

മൂന്നാമത്തെ സെഷ നില്‍ 'വിജ്ഞാനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തെക്കുറിച്ച് ചുങ്കത്തറ നജാതുല്‍ അനാം അറബി കോളേജ് പ്രിന്‍സിപ്പല്‍ അലി ഷാക്കിര്‍ മുണ്ടേരി സംസാരിച്ചു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ നിധിയാണെന്നും ,അത് ജീവിതത്തില്‍ വീണ്ടെടുക്കുവാന്‍ അവന്‍ ബാധ്യസ്ഥനാ ണെന്നും , ഇന്നത്തെ ലോക ക്രമത്തില്‍ മത-ഭൗതിക വിജ്ഞാനത്തിന്റെ സമന്വയമാണ് സമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം സദസ്സിനെ ഓര്‍മിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് ശിഹാബ് സലഫി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026