l o a d i n g

ഗൾഫ്

സാങ്കേതിക തകരാറ്: ഇന്‍ഡിഗോ വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി, എയര്‍ ഇന്ത്യ ഏഴ് സര്‍വീസുകള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2025

ന്യൂഡല്‍ഹി: ചെന്നൈയില്‍നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറക്കലിനിടെ സാങ്കേതിക തകരാറ് ഉണ്ടായതിനെതുടര്‍ന്ന് ചെന്നൈയില്‍ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. അരമണിക്കൂറോളം പറന്ന ശേഷം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റ് തകരാര്‍ കണ്ടെത്തിയെന്നും ചെന്നൈയിലേക്ക് തിരികെ പറന്ന് ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടിയെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. 60 യാത്രക്കാരുമായി പറന്ന വിമാനം പിന്നീട് സുരക്ഷിതമായി ഇറക്കി യാത്രക്കാരെയെല്ലാം പുറത്തിറക്കി.

അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകള്‍ ഉള്‍പ്പെടെ ഏഴു വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തനപരവുമായ കാരണങ്ങളാല്‍ ആണിതെന്നാണ് വിശദീകരണം. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് റദ്ദാക്കലുകള്‍. ദുബായി, ചെന്നൈ, ഡല്‍ഹി, മെല്‍ബണ്‍, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവക്കിടയിലുള്ള സര്‍വിസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാര്‍ക്ക് എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നതിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. റദ്ദാക്കലിനോ സൗജന്യമായി ഷെഡ്യൂള്‍ ചെയ്യുന്നതിനോ യാത്രക്കാര്‍ക്ക് പൂര്‍ണമായ റീഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.
ദുബായില്‍നിന്ന് ചെന്നൈയിലേക്കുള്ള AI906, ഡല്‍ഹിയില്‍ നിന്ന് മെല്‍ബണിലേക്കുള്ള AI308, മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള AI309, ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള AI2204 എന്നീ അന്താരാഷ്ട്ര വിമാനങ്ങളാണ് റദ്ദാക്കിയത്. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള AI874, അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള AI456, ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള AI2872, ചെന്നൈയില്‍ നിന്ന് മുംബൈയിലേക്കുള്ള Aക571 എന്നീ നാല് ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026