l o a d i n g

ഗൾഫ്

ഇന്ത്യയുടെ അടിയന്തര ഒഴിപ്പിക്കലിനായി ഇറാന്‍ വ്യോമപാതകള്‍ തുറന്നു

Thumbnail
Publisher By     BY - DESK
June 20, 2025

ന്യൂഡല്‍ഹി: ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച വ്യോമപാതകള്‍ ഇന്ത്യയുടെ അടിയന്തര ഒഴിപ്പിക്കലിനായി ഇറാന്‍ തുറക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ സിന്ദുവിന്റെ ഭാഗമായി ഇറാന്റെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1000 വിദ്യാര്‍ഥികളെ ഈ ആഴ്ചാവസാനം ഡല്‍ഹിയിലെത്തിക്കും.

ആദ്യ വിമാനം ഇന്ന് രാത്രി 11 മണിയോടെ എത്തും. രണ്ടും മൂന്നും വിമാനങ്ങള്‍ ശനിയാഴ്ചത്തേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇസ്രയേലും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ക്കും പ്രവേശനാനുമതി നിഷേധിച്ച് വ്യോമാതിര്‍ഥി അടച്ചിരിക്കുകയാണ് ഇറാന്‍.

ഇസ്രായേല്‍-ഇറാന്‍ ആക്രമണം പെട്ടെന്ന് അവസാനിക്കുന്ന സാഹചര്യം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ സിന്ധു. നാലായിരത്തിലേറെ ഇന്ത്യക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. അതില്‍ പകുതിയും വിദ്യാര്‍ഥികളാണ്. ആദ്യ ഘട്ടത്തില്‍ 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് ജൂണ്‍ 19 ന് ഡല്‍ഹിയിലെത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ജമ്മു കശ്മീരിലെ താമസക്കാരാണ്. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ 'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' ആരംഭിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. നിലവില്‍ ഇരു രാജ്യങ്ങളും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് നടത്തുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026