l o a d i n g

ഗൾഫ്

വെൽഫയർ വിംഗിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം. അഷ്‌റഫ്‌ വേങ്ങാട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2025

റിയാദ്. കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പതിനെട്ടിലെ താജുൽ മഹ ഓഡിറ്റോറിയത്തിൽ നടന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ റഫീഖ് മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ സേവനം വ്യവസ്ഥാപിതമായ രീതിയിലാണ് നടക്കുന്നത്. പ്രവാസികൾ നേരിടുന്ന നിയമപരവും തൊഴിൽപരവുമായ വിഷയങ്ങളിൽ പരിശീലനം നേടിയ നൂറുകണക്കിന് വളണ്ടിയർമാരാണ് സേവന രംഗത്തുള്ളത്. മരണപ്പെടുന്ന പ്രവാസികളുടെ മയ്യത്ത് പരിപാലനം നടത്തുന്നതിൽ വെൽഫെയർ വിംഗിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ അകപ്പെടുന്ന കേസുകൾ നിരവധിയാണ്. ഇത്തരം വിഷയങ്ങളിൽ ബോധവൽക്കരണമുൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ വെൽഫെയർ വിംഗ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് സെഷനിലായി നടന്ന ശില്പശാലയിൽ "വളണ്ടിയർ സേവനവും സാമൂഹ്യ പ്രതിബദ്ധതയും" എന്ന വിഷയത്തിൽ റിയാദ് കെഎംസിസി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ ക്‌ളാസ്‌ടുത്തു. തൊഴിൽ പ്രശ്നങ്ങളും സന്നദ്ധ പ്രവർത്തകരും എന്ന വിഷയത്തിൽ റഫീഖ് മഞ്ചേരിയും '' നിയമവ്യവസ്ഥയും പ്രവാസികളും ''
എന്ന വിഷയത്തിൽ ഷറഫു സഹറയും ക്ലാസെടുത്തു. വെൽഫയർ വിംഗിന്റെ ലോഗോ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ എറണാകുളം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് മൂലയിലിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, മൊയ്തീൻ കുട്ടി പൊന്മള, സെൻട്രൽ കമ്മിറ്റി ഓർഗ. സെക്രട്ടറി സത്താർ താമരത്ത്, അബ്ദുർഹ്‌മാൻ ഫറൂഖ്‌, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, അഷ്‌റഫ്‌ മീപ്പീരി, ഉസ്മാൻ പരീത്, ഷബീർ മണ്ണാർക്കാട്, സുഹൈൽ കൊടുവള്ളി, ജാഫർ പുത്തൂർമടം, സഫീർ കരുവാരക്കുണ്ട്, നവാസ് ബീമാപ്പള്ളി എന്നിവർ പ്രസംഗിച്ചു.

ബഷീർ താമരശ്ശേരി, സലീം സിയാങ്കണ്ടം, തഖ്‌വാൻ വയനാട്, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, റാഷിദ്‌ കൂരാച്ചുകുണ്ട്, ഫസലുറഹ്മാൻ പടന്ന, നൂറുൽ അമീൻ തിരുവന്തനപുരം, മുഹമ്മദ്‌ കുട്ടി തൃത്താല, എന്നിവർ നേതൃത്വം നൽകി. അബ്ദുൽ റഷീദ് കാസർഗോഡ് ഖിറാഅത്ത് നിർവ്വഹിച്ചു. കൺവീനർ അലി അക്ബർ ചെറൂപ്പ സ്വാഗതവും ഷറഫു പുളിക്കൽ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026