l o a d i n g

ഗൾഫ്

ഇരുരാജ്യങ്ങളും വെടി നിര്‍ത്തലിനു ധാരണയായെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇറാനും ഇസ്രായേലും, ഇറാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

Thumbnail
Publisher By     BY - DESK
June 24, 2025

തെഹ്‌റാന്‍: ഇറാനും ഇസ്രായേലും വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ധാരണ ആയില്ലെന്ന് ഇറാനും ഇ്സ്രായേലും. 'ഇതുവരെ വെടിനിര്‍ത്തലിനു കരാര്‍ ഇല്ല. ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്, തങ്ങളല്ല. നിലവില്‍, വെടിനിര്‍ത്ത
വെടിനിര്‍ത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്ന് ഇറാന്‍. ഇസ്രായേല്‍ നിയമവിരുദ്ധമായ ആക്രമണം നിര്‍ത്തിയാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.

'ഇതുവരെ വെടിനിര്‍ത്തലിനു കരാര്‍ ഇല്ല. ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്, തങ്ങളല്ല. നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. ഇറാനിയന്‍ ജനതക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേല്‍ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കില്‍ മാത്രം വെടിനിര്‍ത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും' -ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ വ്യക്തമാക്കി.

ഇസ്രായേലും ഇക്കാര്യം നിഷേധിച്ചു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ധാകരണകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു പറയുക മാത്രമല്ല, ഇസ്രായേല്‍ ഇറാനു നേരെ ആക്രമണം തുടരുകയുമാണ്. എന്നാല്‍ ഇറാനും ഇസ്രായേലും വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിനു ശേഷം ഇസ്രായേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിക്കുന്നതില്‍ ഇരു രാജ്യങ്ങളെയും ട്രംപ് പ്രശംസിക്കുകയും ചെയ്തു.

അതേസമയം, ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെയും തെഹ്‌റാനിലും ഇറാനിലെ മറ്റു നഗരങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്. ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ തലസ്ഥാനമായ തെഹ്‌റാനിലും ഇറാനിലെ മറ്റു നഗരങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടു. ഇസ്രായേല്‍ ആക്രമണം തുടരുകയാണെന്നും തങ്ങളും നിര്‍ത്തില്ലെന്നും ഇറാനും അറിയിച്ചു. ഇറാഖിലെ സൈനിക താവളത്തിനുനേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാദ് സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളില്ല.

തിങ്കളാഴ്ച രാത്രി ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ യു.എസ് താവളമായ അല്‍ ഉദൈദ് എയര്‍ ബേസിനുനേരെയാണ് മിസൈലുകളാണു തൊടുത്തത്. പിന്നാലെയാണ് ഇറാനും ഇസ്രായേലും വെടിനിര്‍ത്തലിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഖത്തറിലെ ആക്രമണത്തെ കുറിച്ച് ഇറാന്‍ നേരത്തെ വിവരം നല്‍കിയിരുന്നെന്നും ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാനമായി ഇസ്രായേലിനെയും താന്‍ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഖത്തര്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമപാത ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026