l o a d i n g

ഗൾഫ്

ഇസ്രായേലില്‍ നിന്നും 12 മലയാളികള്‍ സല്‍ഹിയിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

ന്യൂഡല്‍ഹി :ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്നും പാലം എയര്‍ പോര്‍ട്ടില്‍ 12 മലയാളികള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ വ്യോമ സേനയുടെ സി 17 വിമാനത്തില്‍ 165 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ 12 പേര്‍ മലയാളികളായിരുന്നു.

പാല സ്വദേശി ലിറ്റോ ജോസ് ഭാര്യ രേഷ്മ ജോസ്, മകന്‍ ഒരു വയസ്സുകാരന്‍ ജോഷ്വാ ഇമ്മാനുവേല്‍ ജോസ് എന്നിവരടങ്ങുന്ന കുടുംബം ഇതില്‍ ഉള്‍പ്പെടുന്നു. പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനായാണ് രേഷ്മയും കുടുംബവും കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ എത്തിയത്. കണ്ണൂര്‍ സ്വദേശി സജിത് കുമാര്‍, അതുല്‍ കൃഷ്ണന്‍ (തൃശൂര്‍), ഷണ്‍മുഖരാജന്‍ ( ഇടുക്കി ) ഭാര്യ ശരണ്യ , ഉമേഷ് കെ.പി (മലപ്പുറം), മായ മോള്‍ വി.ബി (മൂലമറ്റം), , ഗായത്രീ ദേവി സലില (തിരുവല്ല), വിഷ്ണു പ്രസാദ് (കോഴിക്കോട്), ജോബിന്‍ ജോസ്, (കോട്ടയം) എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ഇന്ന് (ജൂണ്‍ 24) രാവിലെ 9.15 ന് പാലം എയര്‍ പോര്‍ട്ടില്‍ എത്തിയവരെ കേന്ദ്ര പാര്‍ലിമെന്ററി കാര്യ സഹമന്ത്രി എല്‍.മുരുകന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ഇ.പി
ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ഇ.പി ശ്യാം പാലക്കാട് സ്വദേശിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026