l o a d i n g

ഗൾഫ്

ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍: പശ്ചിമേഷ്യയിലെ ആശങ്കകള്‍ ആശ്വാസത്തിനു വഴിമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

തെല്‍ അവീവ്: ഇസ്രായേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഇതോടെ പശ്ചിമേഷ്യയില്‍ ആശങ്കകള്‍ ആശ്വാസത്തിനു വഴിമാറി. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ വിരാമമായത്. കഴിഞ്ഞ ദിവസം ഖത്തറിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഗള്‍ഫാകെ കത്തിപ്പടര്‍ന്ന ആശങ്കയാണ് വെടിനിര്‍ത്തലോടെ നീങ്ങിയത്. ഇനിയും സംഘര്‍ഷമില്ലാതെ ഇതു നിലനില്‍ക്കുമെന്ന പ്രത്യാശയിലാണ് ഗള്‍ഫിലെ ജനങ്ങള്‍. ഗള്‍ഫ് മേഖലയിലേക്കും യുദ്ധം വ്യാപിച്ചേക്കുമോ എന്ന ഭീതി ഗള്‍ഫില്‍ മാത്രമല്ല, ഗള്‍ഫില്‍ലുള്ള പ്രവാസികളുടെ നാടുകളിലെല്ലാം പടര്‍ന്നിരുന്നു. വിമാനത്താവളങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ച് അടച്ചതോടെ ഭീതി ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ വിമാനത്താവളങ്ങള്‍ പഴയനിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയത് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്. തൊട്ടുപിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായതോടെ നെടുവീര്‍പ്പുകളെല്ലാം ആശ്വാസത്തിന്റെ കിരണങ്ങളായി മാറുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക വെടിനിര്‍ത്തല്‍ നടപ്പാക്കിയത്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുമ്പോഴും സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം ഇരുവരെ പുറത്തുവന്നിട്ടില്ല. ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനത്തോട് ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഓപ്പറേഷന്‍ റൈസിങ് ലയണിലൂടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി കൈവരിച്ചതായി നെതന്യാഹു അവകാശപ്പെട്ടു. രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായ രണ്ടു തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കി. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയും. തെഹ്‌റാന്റെ ആകാശത്തിന്റെ പൂര്‍ണ നിയന്ത്രണം കൈവശപ്പെടുത്തി സൈനിക നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കാനും ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാനുമായതായി -നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്താനുള്ള ധാരണക്കിടയിലും പരിസ്പരം ഏറ്റുമുട്ടലുണ്ടായി. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിലും ഇസ്രായേല്‍ നടത്തി ആക്രമണത്തില്‍ ഇറാനിലും കഴിഞ്ഞ മണിക്കൂറുകളില്‍ ആള്‍ നാശം ഉണ്ടായിട്ടുണ്ട്. പിന്നാലെയാണ് വെടിനിര്‍ത്തലിന്റെ പ്രഖ്യാപനം വന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026