l o a d i n g

ഗൾഫ്

ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രായില്‍, നിഷേധിച്ച് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

ടെഹ്റാന്‍: യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ 'തീവ്രമായ ആക്രമണങ്ങള്‍ക്ക്' ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഉത്തരവിട്ടു. എന്നാല്‍, ഇറാന്‍ ആരോപണം നിഷേധിക്കുകയും ഇസ്രായേലിന്റെ ഏതൊരു പ്രകോപനത്തിനും ശക്തമായി തിരിച്ചടിക്കാന്‍ തങ്ങളുടെ സുരക്ഷാ സേന തയ്യാറാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

രാവിലെ, ഇറാന്‍ ഇസ്രായേലിനു നേരെ നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തെക്കന്‍ നഗരമായ ബീര്‍ഷെബയില്‍ നാല് പേരെങ്കിലും കൊല്ലപ്പെട്ടു.

ഒരു ദിവസം മുന്‍പ് അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കലുഷിതമായിരുന്നു. എന്നാല്‍ ഇതൊരു പ്രതീകാത്മക ആക്രമണം മാത്രമാണെന്ന് പിന്നീട് വ്യക്തമായി. ഗള്‍ഫിലുടനീളം നിര്‍ത്തിവെച്ച വ്യോമഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 13-ന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 13 കുട്ടികള്‍ ഉള്‍പ്പെടെ 400-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ പറയുന്നു. ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026