l o a d i n g

ഗൾഫ്

ജിസാനില്‍ മരിച്ച നൗഷാദിന്റെ മൃതദേഹം നാട്ടിലേക്കയച്ചു, നാളെ ഖബറടക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

ജിസാന്‍: വൃക്കരോഗബാധിതനായി ജിസാന്‍ അല്‍ദര്‍ബില്‍ മരണമടഞ്ഞ കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മല്‍സിലില്‍ നൗഷാദ് സൈനുലാബ്ദീ(55)ന്റെ മൃതദേഹം ഇന്ന് രാവിലെ ജിസാനില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദ് വഴി കൊച്ചിയിലേക്കയച്ചു. ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നൗഷാദിന്റെ മൃതദേഹം നാട്ടിലയക്കാന്‍ സഹോദരന്മാരായ അബ്ദുല്‍ സത്താര്‍, എച്ച്.എസ്.അനസ്, കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍, സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, സാമൂഹ്യ പ്രവര്‍ത്തകരായ നജീബ് പാണക്കാട്, ഹാരിസ് പട്ല, രഹനാസ്, ഷംനാസ് എന്നിവരും കെ.എം.സി.സി പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പ്രവാസികള്‍ ജിസാന്‍ വിമാനത്തവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ ഹാളില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മുസ്തഫ സഇദി നേതൃത്വം നല്‍കി. ബുധനാഴ്ച്ച രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വൈകുന്നേരം സ്വദേശമായ ചെങ്കൂര്‍ അമ്പലംകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഗുരുതരമായ വൃക്കരോഗം ബാധിച്ച് ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം എട്ടിനാണ് നൗഷാദ് മരണമടഞ്ഞത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവും കെ.എം.സി.സി നേതാവുമായ ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ നൗഷാദിന്റെ സഹോദരന്മാരായ അബ്ദുല്‍ സത്താര്‍, എച്ച്.എസ്.അനസ്, കെ.എം.സി.സി വെല്‍ഫെയര്‍ അംഗം സിറാജ് പുല്ലൂരാന്‍പാറ എന്നിവരാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ജിസാന്‍ അല്‍ദര്‍ബില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തോളമായി ടാക്‌സി ഡ്രൈവറായിരുന്നു നൗഷാദ്. സൈനുല്‍ആബ്ദീന്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈലജ. നാസില, നെസിയ, നൗഫിയ, മാഹീന്‍ എന്നിവര്‍ മക്കളാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026