l o a d i n g

ഗൾഫ്

ഇറാന്‍ - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ - ഖത്തര്‍ സ്വാഗതം ചെയ്തു, ഇറാന്റെ ആക്രമണത്തിലെ അതൃപ്തി അംബാസഡറെ വിളിച്ചുവരുത്തി അറിയിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
June 24, 2025

ദോഹ :ഇറാനും ഇസ്രായേലും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു. മേഖലയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തുന്നതിനിടെ ഖത്തറിന് നേരെയുണ്ടായ ആക്രമണം അസ്വീകാര്യമാണെന്നും അയല്‍രാജ്യമായി കണക്കാക്കുന്ന രാജ്യത്തുനിന്നുണ്ടായ ആക്രമണം ദോഹയെ അത്ഭുതപ്പെടുത്തിയെന്നും ഖത്തര്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ദോഹയില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലബനാന്‍ പ്രധാനമന്ത്രി ഡോ.നവാഫ് സലാമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഒന്‍പത് മിസൈലുകളാണ് ഇറാന്‍ ഖത്തറിന് നേരെ ഉപയോഗിച്ചതെന്നും ഇതില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം നിര്‍വീര്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഖത്തറിലെ ഇറാന്‍ അംബാസഡര്‍ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ അല്‍-ഉദൈദ് വ്യോമതാവളത്തിലെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ് ആക്രമണമെന്ന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി പറഞ്ഞു. ഈ നിയമലംഘനത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നല്ല അയല്‍പക്ക തത്വങ്ങള്‍ക്കും ഖത്തറും ഇറാനും തമ്മിലുള്ള അടുത്ത ബന്ധത്തിനും വിരുദ്ധമാണ് ഖത്തറിന് നേരെ നടത്തിയ നിയമലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ എല്ലായ്‌പ്പോഴും ഇറാനു വേണ്ടി വാദിക്കുകയും നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയും ചെയ്യാറുള്ള രാജ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രാദേശിക, അന്തര്‍ദേശീയ സ്ഥിരത നിലനിര്‍ത്തുന്നതിന് സൈനിക നടപടികളില്‍ നിന്ന് പിന്‍മാറി, അഭിപ്രായ ഭിന്നതകളും പ്രശ്‌നങ്ങളും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026