l o a d i n g

ഗൾഫ്

സുഹൃദ് ബന്ധം അടിവരയിട്ട് ഖത്തര്‍ അമീറിന് ഇറാന്‍ പ്രസിഡന്റിന്റെ ഫോണ്‍ വിളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

ജിദ്ദ: ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ ഇറാനുമായുള്ള ബന്ധത്തില്‍ വന്ന തകര്‍ച്ച പരിഹരിച്ചു കൊണ്ട് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെഷസ്‌കിയന്‍ ഫോണില്‍ വിളിച്ചു നിലപാട് വ്യക്തമാക്കി.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തത്തോടുള്ള പ്രതികരണം മാത്രമാണ് തങ്ങള്‍ നടത്തിയ സൈനിക നടപടിയെന്ന് ഖത്തര്‍ ഭരണാധികാരിയോട് വ്യക്തമാക്കിയ ഇറാന്‍ പ്രസിഡന്റ് തന്റെ രാജ്യത്തിന് ഖത്തറുമായുള്ള ഊഷ്മളമായ ബന്ധം അടിവരയിട്ടു.
അയല്‍ക്കാരോട്, പ്രത്യേകിച്ച് സഹോദര രാഷ്ട്രമായ ഖത്തറിനോട് ഇസ്ലാമിക് റിപ്പബ്ലിക് ഒരു ശത്രുതയും പുലര്‍ത്തുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചൊവാഴ്ച വൈകീട്ടായിരുന്നു ഖത്തര്‍ അമീറുമായി ഇറാന്‍ പ്രസിഡണ്ട് ഫോണില്‍ ബന്ധപ്പെട്ടത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ക്കുള്ള നേരിട്ടുള്ളതും പരിമിതവുമായ പ്രതികരണമാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെയുള്ള ആക്രമണം എന്ന് ഇറാന്‍ പ്രസിഡണ്ട് വ്യക്തമാക്കി. 'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കും അതിന്റെ സൗഹൃദ അയല്‍രാജ്യവുമായ ഖത്തറും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ വ്യാഖ്യാനിക്കരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പ്രദേശത്തിനെതിരായ യുഎസ്-ഇസ്രായേല്‍ ഏകോപിത ആക്രമണത്തിന് ശേഷം ഇറാനിയന്‍ പരമാധികാരം സംരക്ഷിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്നും പ്രാദേശിക സുഹൃത്തുക്കള്‍ക്ക് ഭീഷണിയായി തെറ്റായി വ്യാഖ്യാനിക്കരുതെന്നും പെസെഷ്‌കിയന്‍ ഊന്നിപ്പറഞ്ഞു.

ദോഹയുമായുള്ള ബന്ധത്തെ ഇറാന്‍ വളരെയധികം വിലമതിക്കുന്നുവെന്നും, പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ ഖത്തറിന്റെ ദീര്‍ഘകാല പിന്തുണയും സാഹോദര്യ നിലപാടും അംഗീകരിക്കുന്നുവെന്നും പെഷസ്‌കിയന്‍ ഊന്നിപ്പറഞ്ഞു. ദുഷ്‌കരമായ സമയങ്ങളില്‍ ഖത്തര്‍ നല്‍കിയ സഹാനുഭൂതി, ഐക്യദാര്‍ഢ്യം, ആത്മാര്‍ത്ഥമായ പിന്തുണ എന്നിവക്ക്യ്ക്ക് ഇറാന്‍ സര്‍ക്കാരും ഇറാന്‍ ജനതയും ഖത്തര്‍ ഭരണകൂടത്തോടും ജനതയോടും നന്ദിയുള്ളവരാണ്.

ഇറാന്‍ ശക്തമാണെന്നും സൈനിക നടപടികളിലൂടെ അതിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്നും ഇറാന്‍ പ്രസിഡന്റ് അടിവരയിട്ടു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഷെയ്ഖ് തമീം നടത്തുന്ന ശ്രമങ്ങള്‍ക്ക് പെസെഷ്‌കിയാന്‍ നന്ദി പ്രകടിപ്പിക്കുകയും ദോഹയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ടെഹ്റാന്റെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026