l o a d i n g

ഗൾഫ്

മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു, ഹൃദ്യമായ യാത്രയയപ്പ് നല്‍കി മദീന കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

മദീന: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ കേരളത്തില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. ജിദ്ദ വിമാനതാവളം വഴി ഹജ്ജിനെത്തുകയും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച ശേഷം എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തീകരിച്ച് മദീന വിമാനതാവളം വഴിയാണ് മലയാളി ഹാജിമാര്‍ നാട്ടിലേക്ക് തിരിക്കുന്നത്.

മദീനയിലെ എട്ട് ദിവസത്തെ താമസവും പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി കോന്‍കോഡ് ഹോട്ടലില്‍ നിന്നുള്ള 173 പേരടങ്ങുന്ന ആദ്യ മലയാളി ഹജ്ജ് സംഘത്തെ മുത്തവ്വിഫുകള്‍ പ്രത്യേകം തയ്യാറാക്കി നാല് ബസ്സുകളിലായി മദീന അന്താരാഷ്ട്രവിമാനതാവളത്തിലെത്തിക്കുകയും
ഇന്‍ഡികോ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്കയക്കുകയുമായിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന ആദ്യ സംഘത്തിന് മദീന കെ എം സി സി ഹൃദ്യമായ യാത്രയപ്പാണ് നല്‍കിയത്. നാട്ടിലേക്ക് മടങ്ങുന്ന ആദ്യ സംഘത്തിന് ഭക്ഷണവും സമ്മാനപൊതികളും നല്‍കിയാണ് കെ എം സി സി പ്രവര്‍ത്തകര്‍ യാത്രയയച്ചത്. ജീവിതഭിലാഷമായ പരിശുദ്ധ ഹജജ് കര്‍മ്മവും പ്രവചക സന്നിധിയില്‍ സലാം ചെല്ലിയും മസ്ജിദുന്നബവ്വിയിലെ പ്രാര്‍ഥനകളും പൂര്‍ത്തികരിച്ച് മനം നിറഞ്ഞ സന്തോഷത്തിലാണ് ഓരോ ഹാജിമാരും മദീന നഗരിയോട് വിട പറയുന്നത്. ഹാജിമാര്‍ മദീനയിലെത്തിയ സമയം മുതല്‍ രാപകല്‍ വ്യത്യാസമില്ലാതെ ഹാജിമാരുടെ സേവനങ്ങള്‍ക്കായി കെ എം സി സി പ്രവര്‍ത്തകര്‍ സജീവമായിരുന്നു.
നാസര്‍ തടത്തില്‍, അഷ്റഫ് ഒമാനൂര്‍ , ജലീല്‍ കുറ്റ്യാടി, ഒ.കെ റഫീഖ് , ഷെരീഫ് കാസര്‍ഗോഡ് , അഷ്റഫ് അഴിഞ്ഞിലം , സൈദുഹാജി, ജലീല്‍ നഹാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026