l o a d i n g

ഗൾഫ്

അടുത്ത മാസങ്ങളില്‍ സൗദിയില്‍ താപനില ഉയരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

ജിദ്ദ: സൗദി അറേബ്യയുടെ മധ്യ, വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

റിയാദ്, ഖസീം, ഹായില്‍, കിഴക്കന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ 1 ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ദ്ധനവ് ഉണ്ടാകുമെന്നും, ആഗസ്റ്റില്‍ അല്‍ജൗഫ്, തബൂക്ക്, ഖസീം, ഹായില്‍, കിഴക്കന്‍ മേഖലകളില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

നജ്റാന്‍, ജിസാന്‍, അല്‍-ബാഹ, അസീര്‍, മക്ക, മദീന, തെക്കന്‍ റിയാദ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍, പ്രത്യേകിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന മഴ ലഭിച്ചേക്കുമെന്നും എന്‍സിഎം പ്രവചിച്ചു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2025 വേനല്‍ക്കാല പ്രവചനം 1991 മുതല്‍ 2020 വരെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്, 2010 ജൂണില്‍ ജിദ്ദയിലാണ് ഏറ്റവും ഉയര്‍ന്ന താപനില 52°C രേഖപ്പെടുത്തിയത്, 2024 ജൂലൈയില്‍ അല്‍-അഹ്സയില്‍ 51.3°C രേഖപ്പെടുത്തി.

2024 ഓഗസ്റ്റില്‍ തെക്കുപടിഞ്ഞാറന്‍ മേഖലയായ ജിസാനില്‍ 113 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 1995 ജൂലൈയില്‍ 67.6 മില്ലിമീറ്റര്‍ മഴ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026