l o a d i n g

ഗൾഫ്

സൗദിയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസും പിഴയും അടച്ച് നാട്ടിലേക്ക് പോകാന്‍ അവസരം, സ്‌പോണ്‍സര്‍ക്ക് അബ്ശിറിലൂടെ സേവനം ലഭ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2025

റിയാദ്- സൗദി അറേബ്യയില്‍ വിവിധ തരത്തിലുള്ള വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും ആശ്വാസവുമായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം. വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നിശ്ചിത ഫീസും പിഴയും നല്‍കി വിസ പുതുക്കി നാട്ടിലേക്ക് പോകാനുള്ള സംവിധാനത്തിന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അംഗീകാരം നല്‍കിയതോടെയാണിത്. ജൂണ്‍ 26 മുതല്‍ ഒരു മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ അബ്ഷിറിലെ 'തവാസുല്‍' സേവനം വഴിയാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്. ബിസിനസ്, തൊഴില്‍, ഫാമിലി വിസിറ്റ്, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അടക്കം കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയില്‍ കഴിയുന്നവര്‍ക്ക് എളുപ്പത്തിലും നിയമാനുസൃതവും രാജ്യം വിടാന്‍ സാധിക്കും.

അതേസമയം, ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട (ഹുറൂബാക്കല്‍) വിസിറ്റ് വിസക്കാര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഇവരുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കുകയാണ് ഇതിന്റെ ആദ്യപടി. സ്പോണ്‍സര്‍മാരില്ലാത്ത വിസിറ്റ് വിസക്കാര്‍ക്ക് ഡിജിറ്റല്‍ ഐജഡന്റിറ്റി കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത് അബ്ശിര്‍ പ്ലാറ്റ്ഫോമിലെ തവാസുല്‍ സേവനം വഴി വിസ പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം.

ഈ സേവനം പ്രയോജനപ്പെടുത്താന്‍ ഏതെങ്കിലും ഓഫീസുകളെ സമീപിക്കേണ്ടതില്ല. സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ തന്നെ അബ്ശിറില്‍ പ്രവേശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വിസാ കാലാവധി അവസാനിച്ച് എത്ര കാലമായി രാജ്യത്ത് കഴിയുന്നവര്‍ക്കും ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി പ്രയോജനപ്പെടുത്തി വിസ പുതുക്കി സൗദിയില്‍നിന്ന് പുറത്തുപോകാം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026