l o a d i n g

ഗൾഫ്

ഓറഞ്ച് ലൈനിലെ അവസാന സ്‌റ്റേഷനും തുറന്നു, റിയാദ് മെട്രോ പൂര്‍ണപഥത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2025

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ പൊതുഗതാഗത സൗകര്യ വിപുലീകരണ ഭാഗമായുള്ള റിയാദ് മെട്രോ പൂര്‍ണമായും പ്രവൃത്തിപഥത്തിലായി. ഓറഞ്ച് ലൈനിലെ അവസാന സ്‌റ്റേഷന്‍ കൂടി തുറന്നതോടെയാണിത്. ഹസന്‍ ബിന്‍ സാബിത് റോഡ് സ്റ്റേഷനാണ് ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. 40.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ലൈന്‍ നഗരത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും നീളമുള്ള മെട്രോ ലൈനാണ്. പടിഞ്ഞാറ് ബദീഅയുടെ തലയ്ക്കല്‍ ജിദ്ദ-റോഡ് എക്‌സ്പ്രസ് വേയില്‍നിന്ന് കിഴക്ക് ഖശം അല്‍ആന്‍ വയില്‍വരെയാണ് ഈ ലൈന്‍. റിയാദ് മെട്രോയിലെ ഏറ്റവും അവസാനം പ്രവര്‍ത്തനം ആരംഭിച്ച ലൈനാണ് ഓറഞ്ച്.

നിരവധി സ്റ്റേഷനുകള്‍ പിന്നീട് ഘട്ടം ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നത്. റെയില്‍വേ, ജരീര്‍ ഡിസ്ട്രിക്ട് എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും മലസ്, അല്‍ റാജ്ഹി മസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകള്‍ ഒന്നരമാസം മുമ്പും തുറന്നിരുന്നു. അവശേഷിച്ച സ്റ്റേഷനാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനും തലസ്ഥാനത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര സുഗമമാക്കുന്നതിനുമായി രൂപകല്‍പന ചെയ്തിരിക്കുന്നതാണ് റിയാദ് മെട്രോയെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വ്യക്തമാക്കി. നാല് പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്റ്റേഷനുകളും ആറ് ലൈനുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026