l o a d i n g

ഗൾഫ്

ഇറാന്‍ മിസൈല്‍ ആക്രമണ സമയം ഖത്തര്‍ എയര്‍വേയ്‌സിന്റെ 90 വിമാനങ്ങളില്‍ 20,000 യാത്രക്കാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുമ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ 90 വിമാനങ്ങളില്‍ 20,000 യാത്രക്കാര്‍ ദോഹയിലേക്കു സഞ്ചരിക്കുകയായിരുന്നെന്നു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി. ആക്രമണത്തിന്റെ സൂചന ലഭിച്ചപ്പോള്‍ തന്നെ വിമാനങ്ങള്‍ വഴി തിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ സമയം ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ 100 വിമാനങ്ങള്‍ ടേക്ക് ഓഫിനു തയാറെടുക്കുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

ഏതാനും വിമാനങ്ങള്‍ റണ്‍വേയില്‍ പ്രവേശിച്ചിരുന്നു. ബാക്കിയുള്ളവ റണ്‍വേയിലേക്കുള്ള വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനങ്ങള്‍ തിരിച്ചു വിളിച്ചു യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി. 4600 യാത്രക്കാര്‍ക്കു 3200 ഹോട്ടല്‍ മുറികളില്‍ താമസസൗകര്യം നല്‍കി.
35000 പേര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കി. ആക്രമണ സമയത്തു 10000 യാത്രക്കാര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. 151 വിമാനങ്ങളുടെ യാത്രയാണ് ഒറ്റയടിക്ക് മുടങ്ങിയതെന്ന് കമ്പനി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026