l o a d i n g

ഗൾഫ്

താമസ, തൊഴില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി; ഒരാഴ്ചക്കിടെ 13,532 പേര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

റിയാദ് - സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും രാജ്യത്തുടനീളം നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനകളില്‍ ഒരാഴ്ചക്കിടെ 13,532 നിയമലംഘകരെ പിടികൂടി. ഹിജ്റ 1446 ദുല്‍ഹിജ്ജ 23 മുതല്‍ 29 വരെ (ജൂണ്‍ 19 മുതല്‍ 25 വരെ) നടന്ന ഈ പരിശോധനകളിലാണ് ആഭ്യന്തര മന്ത്രാലയം ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. പിടിയിലായവരില്‍ 7,903 പേര്‍ താമസ നിയമങ്ങളും, 3,744 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങളും, 1,885 പേര്‍ തൊഴില്‍ നിയമങ്ങളും ലംഘിച്ചവരാണ്.

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,892 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 31% യെമന്‍ പൗരന്മാരും, 67% എത്യോപ്യന്‍ പൗരന്മാരും, 2% മറ്റ് രാജ്യക്കാരും ഉള്‍പ്പെടുന്നു. കൂടാതെ, രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 34 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകരെ രാജ്യത്തിനകത്തേക്ക് കടത്താനും, അവര്‍ക്ക് അഭയം നല്‍കാനും, ജോലി നല്‍കാനും, ഒളിപ്പിക്കാനും സഹായിച്ച 17 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. നിലവില്‍, 10,783 പുരുഷന്മാരും 1,125 സ്ത്രീകളും ഉള്‍പ്പെടെ 11,908 വിദേശികളാണ് നിയമനടപടികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. 6,225 നിയമലംഘകരെ യാത്രാരേഖകള്‍ക്കായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയക്കുകയും, 2,072 പേരെ യാത്രാ ടിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 9,479 നിയമലംഘകരെ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞു.

അതിര്‍ത്തി സുരക്ഷാ നിയമലംഘകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനോ, രാജ്യത്തിനകത്ത് കൊണ്ടുപോകാനോ, അഭയം നല്‍കാനോ, ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കാനോ ശ്രമിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുകയും പരസ്യമായി നാണക്കേടുണ്ടാക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ കുറ്റകൃത്യം അറസ്റ്റ് അനിവാര്യമാക്കുന്ന ഗുരുതരമായ കുറ്റമാണെന്നും, ഇത് വിശ്വാസ്യതയുടെയും ബഹുമാനത്തിന്റെയും ലംഘനമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026

Related News