l o a d i n g

ഗൾഫ്

മയക്കുമരുന്ന് കടത്ത്: മദീനയില്‍ വധശിക്ഷ നടപ്പാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

മദീന - രാജ്യത്ത് മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി, മദീനയില്‍ ഒരു നൈജീരിയന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. അബിദിന്‍ അലാസു എന്‍കോണ്‍മി യേസ എന്നയാളാണ് കൊക്കെയ്ന്‍ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും അന്വേഷണത്തില്‍ കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. വിചാരണക്ക് ശേഷം കോടതി ഇയാളെ വധശിക്ഷക്ക് വിധിച്ചു.

സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തതോടെ ശിക്ഷ അന്തിമമായി. ശരിഅത്ത് നിയമപ്രകാരം വധശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവും പുറപ്പെടുവിച്ചു. മയക്കുമരുന്നിന്റെ വിപത്തില്‍ നിന്ന് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. മയക്കുമരുന്ന് കടത്തുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ നല്‍കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും യുവജനങ്ങളെയും സമൂഹത്തെയും ഗുരുതരമായി ദുഷിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനും കാരണമാകുന്നതിനാലാണിത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും നിയമപരമായ ശിക്ഷയായിരിക്കും വിധിയെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026