l o a d i n g

ഗൾഫ്

ജിസാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം ജയില്‍ സന്ദര്‍ശനം നടത്തി; 49 ഇന്ത്യക്കാര്‍ ജയിലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

ജിസാന്‍: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരം കാണാനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം ജിസാനില്‍ സന്ദര്‍ശനം നടത്തി.
സെന്‍ട്രല്‍ ജയില്‍, ലേബര്‍ ഓഫീസ്, നാടുകടത്തല്‍ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

നിരോധിത ഇലയായ ഖാത്ത്, മദ്യം, മയക്കുമരുന്ന്, സാമ്പത്തിക ക്രമക്കേട് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട നാല്‍പ്പത്തൊമ്പത് ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുണ്ട്. അതില്‍ ശിക്ഷാവിധി വന്ന മുപ്പത്തിമൂന്ന് പേരും വിധികാത്ത് കഴിയുന്ന പതിനേഴ് പേരുമാണുള്ളത്. ജയില്‍മേധാവി അഖീദ് സുല്‍ത്താന്‍ നഈമിയുമായി സംഘം ചര്‍ച്ചനടത്തി. തുടര്‍ന്ന് ലേബര്‍ ഓഫീസ് സന്ദര്‍ശിച്ച സംഘം വിസ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ കഴിയാതെ നാട്ടില്‍ പോവാന്‍ എക്്‌സിറ്റിനായി കാത്തിരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ലേബര്‍ ഓഫീസ് സഹമേധാവി അബുബന്ദര്‍ സുഫിയാനിയുമായി കൂടികാഴ്ച നടത്തി പ്രശ്‌നപരിഹാര നടപടികള്‍ക്കുള്ള ശ്രമം നടത്തി. നാടുകടത്തല്‍ കേന്ദ്രത്തില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഔട്ട്പാസിനായി കാത്തിരിക്കുന്ന അഞ്ചു പേരുടേയും സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഏഴുപേരുടേയും ഔട്ട്പാസ് നല്‍കുന്നതിനായി രേഖകള്‍ കൈപ്പറ്റി വൈകാതെ തന്നെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് സംഘം അറിയിച്ചു.

കോണ്‍സല്‍ കമലേഷ്‌കുമാര്‍ മീണ, കോണ്‍സലേറ്റ് ഉദ്യോഗസ്ഥന്‍ റിയാള് ജീലാനി, കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗങ്ങളായ ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ശംസു പൂക്കോട്ടൂര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026