l o a d i n g

ഗൾഫ്

മാനുഷിക മൂല്യങ്ങള്‍ ശാശ്വതമാണ് -ആരിഫ് സൈന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2025

ജിദ്ദ: മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ മൂല്യങ്ങള്‍ ഏതെങ്കിലും കാലഘട്ടത്തില്‍ മാത്രം പ്രസക്തമല്ലെന്നും അത് ശാശ്വതമായി നിലനില്‍ക്കേണ്ട ഒന്നാണെന്നും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ഇസ്ലാഹി പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈന്‍ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമത്തില്‍ 'മഹത്തായ മദീന വിദ്യാപീഠം' എന്ന വിഷയത്തില്‍ ആമുഖപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് മൂല്യങ്ങളെ തിരസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ലോകത്ത് വ്യാപകമായി നടക്കുകയാണ്.'സദാചാരം' എന്നത് പോലും ഒരു അശ്ലീല പദമായി ആളുകള്‍ പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യസമൂഹത്തില്‍ നിന്ന് ഇങ്ങനെ മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അത് പുനരുജ്ജീവിപ്പിക്കുന്ന ദൗത്യമായിരുന്നു എക്കാലത്തും ലോകത്ത് പ്രവാചകന്‍മാര്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കയ്യിലുള്ള ഇക്കാലത്ത് നമ്മള്‍ അറിവുകള്‍ തേടി എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും നമുക്ക് ലഭിക്കുന്ന ആവശ്യമില്ലാത്ത അറിവുകള്‍ ഒഴിവാക്കാനാണ് ഇന്ന് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി.

തുടര്‍ന്ന് ഫിറോസ് കൊയിലാണ്ടി സമാപന പ്രസംഗം നിര്‍വഹിച്ചു. സകരിയ്യ തിരുവനന്തപുരം, ഹെസനത്ത്, ജെനി അന്‍വര്‍, മറിയം തുടങ്ങിയ പഠിതാക്കള്‍ ഖുര്‍ആന്‍ പഠനംകൊണ്ടുള്ള അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. കഴിഞ്ഞ നവംബറിലും ഈ വര്‍ഷം മെയ് മാസത്തിലും ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടത്തിയ ഖുര്‍ആന്‍ പരീക്ഷകളില്‍ വിജയികളായവര്‍ക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു.

നവംബറില്‍ നടന്ന പരീക്ഷയില്‍ വിജയികളായ ഉമ്മു നിദ (ഫസ്റ്റ് ), ജെനി അന്‍വര്‍ (സെക്കന്റ് ), ഷരീഫ് ബാവ, ആമിന വാളപ്ര (തേര്‍ഡ് ) എന്നിവര്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹരായപ്പോള്‍ മെയ് മാസത്തില്‍ സംഘടിപ്പിച്ച പരീക്ഷയില്‍ ലുബ്ന സി.ടി (ഫസ്റ്റ് ), സുമയ്യ എ.കെ (സെക്കന്റ് ), ഹെസനത്ത്, സെനിയ്യ (തേര്‍ഡ് ) എന്നിവര്‍ സമ്മാനാര്‍ഹരായി. ആരിഫ് സൈന്‍ സമ്മാനദാനം നിര്‍വഹിച്ചു. 'ലേണ്‍ ദ ഖുര്‍ആന്‍' കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ കെ.ടി, കമ്മിറ്റി അംഗം ആഷിഖ് മഞ്ചേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷിഹാബ് സലഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നയീം മോങ്ങം നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026