l o a d i n g

ഗൾഫ്

യു എ ഇയിലെ കൊലപാതക കേസില്‍ ഇന്ത്യയില്‍ കുറ്റം, കൊലപാതകം ടെലിഫോണ്‍ ബില്‍ തര്‍ക്കത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

അബൂദാബി : 300 ദിര്‍ഹത്തിന്റെ ടെലിഫോണ്‍ ബില്ലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അബൂദാബിയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ട് 17 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) കൊലയാളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ഇന്ദര്‍ജിത് സിങ്ങിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷന്‍ ആരംഭിച്ചതായി സി ബി ഐ വ്യക്തമാക്കി.

2008 ആഗസ്റ്റ് 28നാണ് കേസ് നടന്നത്. രാമ ലിംഗം നടേശന്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ക്രെഡിറ്റ് സിം കാര്‍ഡുകള്‍ വാങ്ങിയ വകയില്‍ ഇയാള്‍ കുടിശ്ശിക വരുത്തിയതോടെയാണ് തര്‍ക്കമുണ്ടായത്. കുടിശ്ശിക തുക 300 ദിര്‍ഹത്തിലെത്തി. തൊഴിലുടമയോട് ശമ്പളത്തില്‍ നിന്ന് കുടിശ്ശിക ഈടാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നടേശനെ കൊല്ലാന്‍ സിങ് പദ്ധതിയിട്ടു. കത്തി ഉപയോഗിച്ച് ആക്രമിക്കുകയും മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു.

തെളിവുകള്‍ ശേഖരിക്കുന്നതിന് സിബിഐ യു എ ഇ അധികൃതരുമായി ബന്ധപ്പെടുകയും നടപടികള്‍ എടുക്കുകയുമായിരുന്നു. ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനുപുറമെ, 2011 ല്‍ ബഹ്‌റൈനില്‍ തൊഴിലുടമയെ കൊലപ്പെടുത്തിയതിന് മറ്റൊരു ഇന്ത്യന്‍ പൗരനായ സുഭാഷ് ചന്ദര്‍ മഹലയ്‌ക്കെതിരെയും സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026